ഗർഭിണിയാണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ മാഷ് സിനിമയിൽ കാണിക്കുന്നത് പോലെ പ്രതികരിക്കുമെന്നാണ് കരുതിയത്- ദേവിക നമ്പ്യാർ

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമാണ് ദേവിക നമ്പ്യാർ. രാക്കുയിൽ എന്ന പരമ്പരയിൽ തുളസി എന്ന കഥാപാത്രമായി തിളങ്ങുകയാണ് നടി. ദേവികയും ഗായകൻ വിജയ് മാധവും അടുത്തിടെയാണ് വിവാഹിതർ ആയത്. വിവാഹ ശേഷം പല അഭിമുഖങ്ങളിലും ഇരുവരും ഒരുമിച്ചെത്തി. അടുത്തിടെയാണ് തങ്ങൾ അച്ഛനും അമ്മയുമാകാൻ പോകുന്ന കാര്യം ആരാധകരെ അറിയിച്ചത്.

പ്രണയ വിവാഹമൊക്കെയാണെങ്കിലും മാഷ് റൊമാന്റിക്കായി സംസാരിക്കുന്ന ആളൊന്നുമല്ല. ആരോ എന്നോട് ഞങ്ങളുടെ ബെസ്റ്റ് മൊമൻസ് ചോദിച്ചിരുന്നു. സുഹൃത്തുക്കൾ ആയിരുന്നപ്പോഴെന്നാണ് ഞാൻ പറഞ്ഞത്. വിവാഹ നിശ്ചയം കഴിഞ്ഞതോടെ അതൊക്കെ പോയി. ഓവർ റൊമാന്റിക്കൊന്നുമല്ല, ഇപ്പോൾ ഡെവലപ്പായി വരുന്നുണ്ടെന്നായിരുന്നു വിജയിന്റെ മറുപടി.

ബാലാമണി ചെയ്തതിന് ശേഷം ബ്രേക്ക് എടുക്കുകയായിരുന്നു. അത് കുറച്ച് നീണ്ടുപോയി. കുറേ അവസരങ്ങൾ വന്നിരുന്നുവെങ്കിലും അതൊന്നും സ്വീകരിച്ചിരുന്നില്ല. അതിന് ശേഷം ക്രൂഡ് ഓയിൽ ബിസിനസിലേക്ക് തിരിഞ്ഞിരുന്നു. ഇൻവെസ്റ്റ്‌മെന്റെല്ലാം തിരിച്ച് തരാമെന്ന് പറഞ്ഞിരുന്നു. ഞാൻ കാശ് കൊടുത്തയാൾക്ക് സ്‌ട്രോക്ക് വന്നു, എന്റെ കാശെല്ലാം പോയി. അതിന് ശേഷമാണ് വീണ്ടും ഇൻഡസ്ട്രിയിലേക്ക് തിരിച്ചുവന്നത്.ഇനി അങ്ങോട്ട് ഡാൻസും അഭിനയവും യോഗയുമൊക്കെ മതിയെന്ന് തീരുമാനിച്ചുവെന്നും ദേവിക വ്യക്തമാക്കിയിരുന്നു.

അതേ സമയം ദേവിക ഗർഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ഇത്തവണത്തെ ഓണത്തിന് വലിയ സന്തോഷങ്ങളാണ് തങ്ങളെ തേടി എത്തിയതെന്നാണ് ദേവികയും വിജയും ആരാധകരോടായി പറയുന്നത്. താരദമ്പതിമാർക്ക് എല്ലാവിധ ആശംസകളും അറിയിച്ച് സുഹൃത്തുക്കളും എത്തുന്നുണ്ട്.

ഞാൻ ഗർഭിണിയാണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ മാഷ് സിനിമയിൽ കാണിക്കുന്നത് പോലെ പ്രതികരിക്കുമെന്നാണ് കരുതിയത്. പക്ഷെ ഉള്ളിലെ വികാരമൊന്നും അദ്ദേഹം പുറത്ത് കാണിച്ചില്ല. ഇപ്പോൾ മൂന്നാം മാസമാണ്. കുഞ്ഞ് അച്ഛനെപ്പോലെയിരിക്കണോ അതോ അമ്മയെപ്പോലെയിരിക്കണോ എന്ന് എംജി ശ്രീകുമാർ ചോദിച്ചപ്പോൾ അച്ഛന്റെ പാട്ടും അമ്മയുടെ ഡാൻസും എന്നായിരുന്നു വിജയ് മാധവിന്റെ മറുപടി. സ്വഭാവം ആരെപ്പോലെയാവണമെന്ന് ചോദിച്ചപ്പോൾ അത് അച്ഛനെപ്പോലെ എന്നായിരുന്നു ദേവികയും വിജയും പറഞ്ഞത്.