സിനിമയിൽ നിന്ന് മനഃപൂർവം ഗ്യാപ്പെടുത്തതല്ല; ആരും അഭിനയിക്കാൻ വിളിക്കുന്നില്ല- ധർമജൻ ബോൾഗാട്ടി

സിനിമയിൽ നിന്ന് മനഃപൂർവം ഗ്യാപ്പെടുത്തതല്ലെന്നും ആരും അഭിനയിക്കാൻ വിളിക്കാത്തതാണെന്നും നടൻ ധർമജൻ ബോൾഗാട്ടി. ഇന്ന് സിനിമയിൽ ഒരുപാട് പകരക്കാറുണ്ട്. നമ്മളില്ലെങ്കിലും പെട്ടെന്ന് പകരം ആളെക്കിട്ടുമെന്നും ധർമജന് ബോൾഗാട്ടി. സിനിമയിൽ സാധാരണ താൻ ചാൻസ് ചോദിക്കാറില്ല. ഇതും അവസരം ലഭിക്കാത്തതിന് ഒരു കാരണമാകാമെന്നും ധർമജൻ ബോൾഗാട്ടി പറയുന്നു.

കഴിഞ്ഞ കുറേ നാളുകളായി സിനിമയിൽ കാണാത്തതിനുള്ള കാരണമായി ധർമജൻ പറഞ്ഞത് കൊറോണയാണ്. ഇതാണ് ഒന്നാമത്തെ കാരണമെന്ന് ധർമജൻ പറയുന്നു. ഇത് കൂടാതെ സിനിമക്ക് വേണ്ടി ആരേയും വിളിക്കാറില്ലെന്നും ധർമജൻ പറയുന്നു. അങ്ങനെയൊരു ചോദിക്കലൊന്നും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാറില്ല. തന്റെ ജീവിതത്തിൽ ഇതുവരെ ആരേയും വിളിച്ച്‌ ചാൻസ് ചോദിച്ചിട്ടില്ല, അതും കൂടിയാവാം. എങ്ങനെയാണ് ചാൻസ് കിട്ടാതാവുന്നതെന്ന് അറിയില്ലെന്നും ധർമജൻ ബോൾഗാട്ടി പറഞ്ഞു.

ഒരു സിനിമയിൽ താൻ അത്രയ്ക്ക് വലിയ ആവശ്യക്കാരനാണെന്ന് തോന്നിയിട്ടില്ല. പകരക്കാർ ഇഷ്ടം പോലെയുള്ള മേഖലയായി സിനിമ മാറിക്കഴിഞ്ഞു. പണ്ട് അങ്ങനെ ആയിരുന്നില്ല. ഇപ്പോൾ നമ്മളില്ലെങ്കിൽ വേറെ ആളുണ്ട്. നമ്മൾ ചോദിക്കുന്നുമില്ല, അവർ തരുന്നുമില്ല. അതിൽ തനിക്കൊരു പരാതിയുമില്ല. ഇതൊക്കെ ബോണസാണെന്നും ധർമജൻ കൂട്ടിച്ചേർത്തു.