കാവ്യ വീണ്ടും ​ഗർഭിണിയോ, താര കുടുബത്തെ പിന്തുടർന്ന് സൈബർ ലോകം

ഏറ്റവും കൂടുതൽ വിവാദങ്ങളിലിടംപിടിച്ച താരദമ്പതികളായിരിക്കും കാവ്യാ മധവനും ദിലീപും. വിവാഹത്തിന് മുൻപ് തന്നെ ഇവർ പല തവണയായി ‘വിവാഹിതരായി’ എന്ന് സൈബർ ലോകം പ്രഖ്യാപിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽത്തന്നെ വിവാഹ മോചിതരാകുമെന്ന് വരെ പറഞ്ഞവരുണ്ടെങ്കിലും ഇരുവരും ഇപ്പോൾ സുഖമായി ജീവിക്കുകയാണ്. 2016 നവംബർ 25നാണ് വിവാഹം കഴിക്കുന്നത്. 2018ലാണ് മഹാലക്ഷ്മി ജനിക്കുന്നത്. കുട്ടിയുടെ ഒന്നാം പിറന്നാളിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

ദിലീപിന്റെ കുടുംബത്തിലേക്ക് മറ്റൊരു സന്തോഷം വരികയാണെന്നും കാവ്യ മാധവൻ രണ്ടാമതും ഗർഭിണിയാണെന്നും തരത്തിലുള്ള പ്രചരണമാണ് ഇപ്പോൾ. അതിന് പിന്നിലെ സത്യാവസ്ഥ അന്വേഷിക്കുകയാണ് ആരാധകർ.ലോക്ക്ഡൗൺ സമയത്തു പല മുൻനിര താരങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായെങ്കിലും ദിലീപും കാവ്യയും കഴിഞ്ഞ കുറേ മാസങ്ങളായി എന്ത് ചെയ്യുന്നു എന്നോ, തങ്ങളുടെ വിശേഷങ്ങളോ പൊതുജനത്തിന് മുൻപാകെ അവതരിപ്പിച്ചിട്ടില്ല. എന്നാൽ ഇവരെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത വാർത്തകളാണ് സൈബർ ഇടത്തിൽ എങ്ങും

സംവിധായകൻ സച്ചിയുടെ മരണ ശേഷം പൊതുദർശനം നടന്ന സ്ഥലത്തു മാത്രമാണ് ദിലീപ് ഇതിനിടയിൽ പ്രത്യക്ഷപ്പെട്ടത്. കാവ്യയെ പൊതുവിടങ്ങളിൽ കണ്ടിട്ട് പോലും മാസങ്ങളായി. അപ്പോഴാണ് സൈബർ ലോകം ഈ കഥകളുമായി എത്തുന്നത്.ലോക്ക്ഡൗൺ ആരംഭിച്ചത് മുതൽ പല തരത്തിലുള്ള പ്രചാരണങ്ങളാണ് ദിലീപ് കുടുംബത്തെക്കുറിച്ച് ഇവിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

കാവ്യ പൊരിഞ്ഞ അടുക്കളപ്പണിയിലാണെന്നു പറഞ്ഞ് വന്ന വീഡിയോയിൽ അടുക്കളയിൽ ഭക്ഷണമുണ്ടാക്കുന്ന കാവ്യയെ കാണാം. പക്ഷെ ചിത്രങ്ങളിൽ നിന്നും കാവ്യയുടെ വളരെപഴയ ചിത്രങ്ങളാണ് അതെന്നു വ്യക്തം. മീനാക്ഷി വീട്ടിൽ വന്നു, മഹാലക്ഷ്മിക്കൊപ്പമാണ്, വീട്ടിൽ പണിക്കാരൊന്നുമില്ലാതെ കാവ്യ എല്ലാ ജോലിയും തനിയെ ചെയ്യുന്നു എന്നിങ്ങനെ പോകുന്നു ഊഹാപോഹങ്ങൾ

വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന് കുടുംബിനിയായി മാറിയ കാവ്യ മാധവൻ സോഷ്യൽ മീഡിയയിൽ പോലും സജീവമല്ല. ഏറ്റവും ഒടുവിലായി 2019 ഡിസംബറിൽ മഹാലക്ഷ്മിയുടെയും ദിലീപിന്റെയും ഈ ചിത്രമാണ് കാവ്യ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മകളുടെ ആദ്യ ചിത്രം പോലും കുഞ്ഞിന്റെ ആദ്യ പിറന്നാളിനാണ് താരദമ്പതികൾ പുറത്തു വിട്ടത്. പഠിക്കാൻ പോയ മീനാക്ഷി വീട്ടിലേക്ക് തിരിച്ച് വന്നുവെന്നും മഹാലക്ഷ്മിക്കൊപ്പം വീട്ടിലാണെന്നുമാക്കെ ഊഹാപോഹങ്ങൾ മറ്റൊരു സൈഡിലുണ്ട്. എന്തായാലും കൂടുതൽ വിവരങ്ങളൊന്നും താരകുടുംബം വ്യക്തമാക്കിയിട്ടില്ല.