ഞാൻ എപ്പോൾ ഫോൺ വാങ്ങിയാലും പോലീസുകാർ വന്നു കൊണ്ടുപോകും – ദിലീപ്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ പരോക്ഷമായി പരിഹസിച്ച് നടൻ ദിലീപ്. വെെറ്റിലയിലെ പുതിയ മൊബെെൽ ഷോറൂമിന്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കവെയായിരുന്നു ദിലീപിന്റെ പരിഹാസം. ഏറ്റവും കൂടുതൽ ഫോൺ വാങ്ങിക്കുന്ന ഒരാളായി താൻ മാറിയെന്നും എപ്പോൾ ഫോൺ വാങ്ങിയാലും പൊലീസ് കൊണ്ടുപോകുമെന്നുമാണ് ദിലീപിന്റെ പരാമർശം.

ദിലീപിന്റെ വാക്കുകളിങ്ങനെ, ഏറ്റവും കൂടുതൽ ഫോൺ വാങ്ങിക്കുന്ന ആളായി മാറിയിരിക്കുകയാണ് ഞാൻ. ഞാൻ എപ്പോൾ ഫോൺ വാങ്ങിയാലും പൊലീസുകാർ വന്ന് കൊണ്ട് പോകും. കഴിഞ്ഞ തവണ ഐ ഫോൺ 13 പ്രൊ ഇറങ്ങിയപ്പോൾ എനിക്ക് തന്നിരുന്നു. അതും എന്റെ കൈയ്യിൽ നിന്ന് പോയി. ഇപ്പോ ഞാൻ പ്രാർത്ഥിച്ചാണ് നിൽക്കുന്നത്. ഇവർ ഇത്തവണ 14 പ്രൊ തരുമെന്നാണ് പറയുന്നത്. അതാരും കൊണ്ട് പോവല്ലേ എന്ന പ്രാർത്ഥനയിൽ ആണ് ഇപ്പോൾ നിൽക്കുന്നത്.’

അതേ സമയം രാമലീലയുടെ ശ്രദ്ധേയമായ വിജയത്തിനു ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ ഇരുപത്തിയെട്ട് ബുധനാഴ്ച്ച കൊച്ചിയിലെ തൃപ്പൂണിത്തുറ കളിക്കോട്ട പാലസ്സിൽ ആരംഭിച്ചു. ആദ്യ ഷോട്ടിൽ ദിലീപ് അഭിനയിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. ലെനയും നിരവധി ബാലികമാരും പങ്കെടുത്ത രംഗമായിരുന്നു പിന്നീട് ചിത്രീകരിച്ചത്.
അജിത് വിനായകാ ഫിലിംസിൻ്റെ ബാനറിൽ വിനായകാ അജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്.

നിർവധി ദുരുഹതകൾ ഒരുക്കി ജേർണി കം ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. ലക്ഷ്യം നേടാനായി ഇറങ്ങിത്തിരിക്കുന്ന ഒരു യുവാവിൻ്റെ യാത്ര. പൂർണ്ണമായും ഉദ്യേഗത്തോടെ അവതരിപ്പിക്കുകയാണ്. അരുൺ ഗോപിയും ഉദയ് കൃഷ്ണനും ചേർന്ന് ഈ ചിത്രത്തിലൂടെ.
ഉദയ്കൃഷ്ണയുടേതാണു തിരക്കഥ, പ്രശസ്ത ബോളിവുഡ് താരം തമന്ന നായികയാകുന്ന ഈ ചിത്രത്തിലെ അഭിനേതാക്കൾ ഏറെയും മലയാളത്തിനു പുറമേയുള്ളവരാണ്.