ബിന്ദുപണിക്കരുമായി പ്രണയത്തിലാണെന്ന വാർത്ത പരന്നു, കഥ പറഞ്ഞ് സംവിധായകൻ

ബിന്ദുപണിക്കരും സായ് കുമാറും മലയാള സിനിമയിലെ താരദമ്പതികളാണ്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഏറെ വിവാദങ്ങൾ ക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്. 2019 ഏപ്രിൽ 10 നാണു ഇരുവരും വിവാഹിതരായത്. സായികുമാറിന്റെ ആദ്യ വിവാഹം ഡിവോഴ്സിലാണ് അവസാനിച്ചത്. 2009 ൽ തുടങ്ങിയ വിവാഹമോചന കേസ് 2017 ലാണ് അവസാനിച്ചത്. കോഴിക്കോട് സ്വദേശിനിയായ ബിന്ദു പണിക്കരുടെ ആദ്യവിവാഹം 1997 ലായിരുന്നു നടന്നത്. സംവിധായകൻ ബിജു വി നായർ ആയിരുന്നു താരത്തിന്റെ ഭർത്താവ്. ആ ബന്ധം ആറുവർഷം മാത്രം ആണ് നിലനിന്നത്. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെതുടർന്ന് ബിജു ബി നായർ മരണപ്പെടുകയായിരുന്നു. ബിന്ദു പണിക്കരുടെ മകൾ‌ അരുന്ധതിയും ഇവരോടൊപ്പമാണ് താമസിക്കുന്നത്.

ഇപ്പോഴിതാ സിനിമയിലെ തുടക്ക കാലത്ത് ബിന്ദു പണിക്കരുമായി പ്രണയത്തിലായിരുന്നു എന്ന തരത്തിൽ വന്ന വാർത്തകളെ കുറിച്ച്‌ പറയുകയാണ് സംവിധായകൻ ജോസ് തോമസ്. വാക്കുകൾ, ബിന്ദു പണിക്കർ ആദ്യം അഭിനയിക്കുന്നത് കമലദളം എന്ന സിനിമയിലായിരുന്നു. ആ സിനിമയിൽ അഭിനയിക്കാൻ കുറച്ച്‌ കുട്ടികളെ വേണമെന്ന പരസ്യം സിനിമാ വാരികകളിൽ കൊടുത്തിരുന്നു. അത് കണ്ട് ചാൻസ് ചോദിച്ചാണ് ബിന്ദു ലൊക്കേഷനിലേക്ക് വരുന്നത്.

ഒരു സീൻ അഭിനയിപ്പിക്കാൻ കൊടുത്തു. ഒരു ബെഡ് ഷീറ്റൊക്കെ കുടഞ്ഞ് വിരിച്ച്‌ പില്ലോ കവർ ഇടുന്നതാണ് ചെയ്യേണ്ടത്. എന്നിട്ട് കൂടെ നിൽക്കുന്ന ആളോട് സംസാരിക്കണം. ബിന്ദു അത് വളരെ മനോഹരമായി തന്നെ ചെയ്തു. ഇക്കാര്യം ഞാൻ സിബി സാറിനോടും ലോഹിതദാസിനോടും പറഞ്ഞു. അവർ വന്ന് ഒന്ന് രണ്ട് സീൻ ചെയ്തു. അങ്ങനെയാണ് മുരളിയുടെ ഭാര്യയായി ബിന്ദു പണിക്കർ സിനിമയിൽ അഭിനയിച്ച്‌ തുടങ്ങുന്നത്.

സ്ഥിരമായി എന്നോട് സംസാരിക്കാൻ തുടങ്ങിയതോടെ ഞാനും ബിന്ദു പണിക്കരും തമ്മിൽ ലോഹ്യത്തിലാണെന്നാണ് വാർത്തകൾ വന്നു. ഞങ്ങളിത് അറിഞ്ഞില്ല. ഒരീസം മുരളി ചേട്ടനാണ് ഞങ്ങൾ തമ്മിൽ ബന്ധമുണ്ടോന്ന് ചോദിക്കുന്നത്. അങ്ങനൊന്നുമില്ലെന്ന് ഞാൻ വ്യക്തമാക്കുകയും ചെയ്തു. ഷൂട്ടിങ്ങ് കഴിഞ്ഞിട്ട് എന്തോ പറഞ്ഞ് വെച്ചത് പോലെ ഞാനും ബിന്ദു പണിക്കരും അവരുടെ സഹോദരനും കൂടി ഒരുമിച്ചാണ് ട്രെയിനിൽ എറണാകുളത്തേക്ക് പോയത്. സിനിമയിലെ പ്രൊഡക്ഷനിൽ വർക്ക് ചെയ്യുന്നവർക്ക് അതുമൊരു വാർത്തയായി. അടുത്ത സിനിമയിലും ബിന്ദു പണിക്കർ അഭിനയിക്കാൻ വന്നതോടെ ഞങ്ങൾ തമ്മിൽ വളരെ അടുത്തു. അത് പ്രണയമായിരുന്നില്ല, അതിനെ സൗഹൃദമെന്ന മഹനീയ വാക്ക് മാത്രമേ എടുക്കാവുള്ളു എന്ന് ഞാൻ ഓർമ്മിപ്പിക്കുകയാണ്. സിനിമയിൽ അങ്ങനെയാണ്.