കോഴിക്കോട് ബീച്ചുകളിൽ പ്രവേശനം ജില്ലാ കളക്ടർ നിരോധിച്ചു, ജില്ലയിലെ മലയോര പ്രദേശത്തേക്ക് രാത്രി യാത്രയ്ക്കും നിയന്ത്രണം

കോഴിക്കോട്. ശക്തമായ മഴ തുടരുന്നതിനാല്‍ കോഴിക്കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങല്‍ പുറപ്പെടുവിച്ച് ജില്ലാ കളക്ടര്‍ എ ഗീത. കോഴിക്കോട് ജില്ലയിലെ ബീച്ചുകളിലേക്കും മറ്റ് ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം പൂര്‍ണമായും നിരോധിച്ചു. ഒപ്പം ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധവവും രാത്രി യാത്ര നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജില്ലയില്‍ ക്വറി പ്രവര്‍ത്തനം, മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മാണം എന്നിവയും നിര്‍ത്തിവയ്ക്കുവാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. മലയോര പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ രാത്രികാല യാത്ര നിരോധിച്ചിരിക്കുകയാണ്. രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെയാണ് നിയന്ത്രണം.