കന്യാസ്ത്രീ വിദ്യാർഥിനി ദിവ്യയുടെ മരണത്തിൽ അടിമുടി ദുരൂഹത, ആശുപത്രി അടുത്തുണ്ടായിട്ടും കൊണ്ടുപോയത് അകലെയുള്ള സഭയുടെ ആശുപത്രിയിലേക്ക്

കന്യാസ്ത്രീ മഠത്തിൽ വീണ്ടും അരും കൊല എന്ന സംശയം കൂട്ടുന്നു.
ഇന്നലെ മരിച്ച ദിവ്യ പി ജോണിന്റെ മരണത്തിൽ അടിമുടി ദുരൂഹത. തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്സ് മഠത്തിലെ വിദ്യാർത്ഥിനിയായിരുന്നു ദിവ്യ പി ജോൺ. ചുങ്കപ്പാറ തടത്തേ മലയില്‍ പള്ളിക്കപ്പറമ്പിൽ ജോണ്‍ ഫിലിപ്പോസ് – കൊച്ചുമോള്‍ ദമ്പതികളുടെ മകളാണ് ദിവ്യ. മഠത്തിനോട് ചേര്‍ന്ന കിണറ്റില്‍ ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംശയങ്ങൾക്ക് കാരണം മുൻ കാലത്ത് കിണറ്റിലും അല്ലാതെയും ആയി കൊല്ലപ്പെട്ട കന്യാസ്ത്രീകളുടെ ദുരൂഹ സംഭവങ്ങൾ തന്നെ. എതിരാളി ശക്തനും കരുത്തനും ആകുമ്പോൾ കൊലപ്പെട്ട കന്യാസ്ത്രീകൾക്ക് ഒരിക്കലും നീതിയുടെ വെളിച്ചം തെളിഞ്ഞിട്ടില്ല. നീതീ ദേവത പോലും അവരോട് പിനങ്ങി തന്നെ നില്ക്കുകയായിരുന്നു.

സാധാരണ പ്രാർത്ഥന ചടങ്ങുകള്‍ക്കുശേഷം ദിവ്യ കെട്ടിടത്തിനോട് ചേര്‍ന്നുള്ള മുപ്പതടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് കന്യാസ്ത്രീകള്‍ നല്‍കിയ മൊഴി. രാവിലെ പതിനൊന്നേകാലോടെ ഇരുമ്പ് മേല്‍മൂടിയുടെ ഒരുഭാഗം തുറന്ന് കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് സംഭവത്തിനു ദൃക്‌സാക്ഷിയായ മറ്റൊരു സിസ്റ്ററും മൊഴി നല്‍കിയിട്ടുണ്ട്.

ദിവ്യയുടെ മരണത്തിൽ അടി മുടി അവ്യക്തതകള്‍ നിലനില്‍ക്കുകയാണ്. മഠത്തിന് ഒരു കിലോ മീറ്റർ മാത്രം അകലെ സര്‍ക്കാര്‍ ആശുപത്രിയുണ്ടായിരുന്നിട്ടും അവിടെ എത്തിക്കാതെ സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയത് സംശയത്തിന് വഴിതെളിയിച്ചിട്ടുണ്ട്. പൊലീസില്‍ വിവരമറിയിക്കാനെടുത്ത കാലതാമസം സംശയത്തിന് ആക്കം കൂട്ടുന്നുണ്ട്.

സിസ്റ്റര്‍ ജോണ്‍സിയാണ് 11.45ഓടെ സംഭവം പൊലീസില്‍ വിവരമറിയിച്ചത്. 12 മണിയോടെ അഗ്നിരക്ഷ സംഘമെത്തി മൃതദേഹം കിണറ്റില്‍ നിന്നും പുറത്തെടുക്കുകയായിരുന്നു. അഗ്നിരക്ഷ സേന എത്തുംമുമ്പ് ആംബുലന്‍സ് മഠത്തില്‍ എത്തിയിരുന്നു. സംഭവമറിഞ്ഞ് എത്തുമ്പോൾ ഇരുമ്പ് മേല്‍മൂടി നാല് മീറ്ററോളം ദൂരെ മാറിക്കിടക്കുകയായിരുന്നുവെന്നും പത്തടിയോളം താഴ്ചയില്‍ മുങ്ങിക്കിടന്നിരുന്ന ദിവ്യയുടെ ശരീരം വല ഉപയോഗിച്ച് മുകളില്‍ എത്തിക്കുകയായിരുന്നുവെന്നുമാണ് അഗ്നിരക്ഷ സേന ഉദ്യോഗസ്ഥര്‍ പറയുന്നത്.

20 മിനുട്ടിനകം പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.കാല്‍ വഴുതി വീണതാണോ എന്ന സംശയവും ഉന്നയിക്കുന്നുണ്ട്. ദീപയുമായി മഠത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മറ്റ് കന്യാസ്ത്രീകള്‍ മൊഴി നല്‍കി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ സംഭവം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളില്‍ വ്യക്തത വരുത്താനാകുെവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.