ഞാന്‍ ചെയ്ത സഹായങ്ങള്‍ കൊണ്ട് എന്റെ മണ്ടക്കടിച്ചു ഇന്നും ജീവിക്കുന്ന കുറെയെണ്ണമുണ്ട്.. അനുഭവിക്കാതെ എവിടെപ്പോകാന്‍

ബിഗ്‌ബോസ് ഷോയിലൂടെ വളരെയധികം ശ്രദ്ധ നേടിയ താരമാണ് ദിയ സന. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി. പലപ്പോഴും പ്രതികരിക്കുന്നതില്‍ യാതൊരു മടിയും താരം കാണിക്കാറില്ല. ഇപ്പോള്‍ ദിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ഒരു കുറിപ്പ് ചര്‍ച്ചയാവുകയാണ്. ഞാന്‍ ചെയ്ത സഹായങ്ങള്‍ കൊണ്ട് എന്റെ മണ്ടക്കടിച്ചു ഇന്നും ജീവിക്കുന്ന കുറെയെണ്ണമുണ്ടെന്നും ഒന്നോര്‍ത്തോ എന്റെയൊക്കെ ഔദാര്യത്തിലെ ജീവിതമാണ് നീയൊക്കെ അനുഭവിക്കുന്നത്.. അനുഭവിക്കാതെ എവിടെപ്പോകാന്‍ എന്നും ദിയ കുറിച്ചു,.

ദിയ സനയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം, ഞാന്‍ ചെയ്ത സഹായങ്ങള്‍ കൊണ്ട് എന്റെ മണ്ടക്കടിച്ചു ഇന്നും ജീവിക്കുന്ന കുറെയെണ്ണമുണ്ട്.. ഒന്നോര്‍ത്തോ എന്റെയൊക്കെ ഔദാര്യത്തിലെ ജീവിതമാണ് നീയൊക്കെ അനുഭവിക്കുന്നത്.. അനുഭവിക്കാതെ എവിടെപ്പോകാന്‍. പകവീട്ടലുകളാണ് ഇതൊക്കെയെന്നറിയാന്‍ വൈകി.. ഒരിക്കലുമില്ലാത്ത പ്രശ്‌നങ്ങളൊക്കെ ഇപ്പൊ പുതിയതായി എനിക്ക് നേരെ വരുമ്‌ബോള്‍ മനസിലാകാന്‍ പാകത്തിനുള്ള നല്ലമനുഷ്യരും എന്റെ കൂടെയുണ്ടെന്നുള്ളതില്‍ സന്തോഷം.

പിന്നെ പുരോഗമനം പിടിച്ചു നിലപാടില്‍ നിലനില്‍പിന് വേണ്ടി ഉറച്ചു നില്‍ക്കുന്ന കപടമുഖങ്ങളോട് നടുവിരല്‍ ഉയര്‍ത്തിക്കാണിച്ചു ഞാന്‍ എന്റെ കാര്യം നോക്കും.. കുറെ നാളില്‍ എന്റെ ചിലവില്‍ തിന്ന് കുടിച്ചിട്ട് ഞാനിപ്പോ പറയുന്നത് എച്ചിക്കണക്കാണെന്നു കൂട്ടി നീയൊക്കെ നിര്‍വൃതിയടഞ്ഞോ.. ഈ വക ഐറ്റംസ് എന്റെ ലൈഫില്‍ നിന്ന് പോയപ്പോഴേ എനിക്ക് സ്വസ്ഥത ഉണ്ടായി.. എന്റെ ജീവിതത്തിലെ പുതിയ അധ്യായങ്ങള്‍ ആരംഭിക്കുകയായി..