കോൺ​ഗ്രസ് ഹൈക്കമാൻഡ് തീരുമാനം കോടതി വിധിപോലെ സ്വീകരിക്കുന്നു ഡികെ ശിവകുമാർ

ബെംഗളൂരു. കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തീരുമാനിച്ചതിൽ പ്രതികരണവുമായി കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ. കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം കോടതി ഉത്തരവ് പോലെ സ്വീകരിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. തീരുമാനം തങ്ങൾ ഹൈക്കാമനാൻഡിന് വിട്ടിരുന്നു. അവർ തീരുമാനിച്ചു. നമ്മളിൽ പലരും കോടതിയിൽ വാദിക്കും എന്നാൽ അന്തിമതീരുമാനം ജഡ്ജി പറയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ട് ഹൈക്കമാൻഡ് തീരുമാനം അംഗീകരിച്ചു. വിജയിത്തിന്റെ ഫലം എനിക്ക് മാത്രം ഉള്ളതല്ല. ഇപ്പോൾ ഞങ്ങൾ ജയിച്ചു. ജയിച്ചില്ലെങ്കിൽ സ്ഥിതി എന്തായിരുന്നു. വിജയിത്തിന്റെ ഫലം ലക്ഷക്കണക്കിന് വരുന്ന പാർട്ടി പ്രവർത്തകർക്കും കൂടിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി കടുത്ത മത്സരമാണ് ഡികെ ശിവകുമാറും ദ്ധരാമയ്യയും തമ്മിൽ നടന്നത്.