ഡികെ ശിവകുമാറും ഡല്‍ഹിയിലേക്ക് തിരിച്ചു, ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കും

ന്യൂഡല്‍ഹി. കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കങ്ങള്‍ നടക്കുന്നതിനിടെയില്‍ കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ഡല്‍ഹിയിലേക്ക്. അതേസമയം ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കും എന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് കര്‍ണാടകത്തില്‍ ഭരണം നേടുകയായിരുന്നു ലക്ഷ്യം. കോണ്‍ഗ്രസ് അധ്യക്ഷന്‍ വിളിച്ചു.

കിട്ടുന്ന വിമാനത്തില്‍ ഡല്‍ഹിക്കുപോകും. കര്‍ണാടകത്തില്‍ ഭരണം നേടുമെന്ന് സോണിയ ഗാന്ധിക്ക് നല്‍കിയ വാക്ക് പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് തന്റെ ജന്മദിനമാണ് ആദ്യം കുടുംബത്തെ കാണും പിന്നെ ഡല്‍ഹിക്കുപോകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ നിയമിക്കുന്നത് പാര്‍ട്ടി ഹൈക്കമാന്‍ഡിന് വിടണമെന്ന് എല്ലാവരും പറഞ്ഞു.

അതേസമയം ഡികെ ശിവകുമാറിനെ മുഖ്യമന്ത്രി ആക്കണമെന്നാവശ്യപ്പെട്ട് അനുയായികള്‍ പ്രതിഷേധിച്ചു. ശിവകുമാറിന്റെ വീടിനു മുന്നില്‍ മുദ്രാവാക്യം വിളികളുമായി അനുയായികള്‍ തടിച്ചുകൂടി. ശിവകുമാര്‍ ഡല്‍ഹിയിലേക്ക് തിരിച്ചതിനു പിന്നാലെയാണ് പ്രതിഷേധം. ശിവകുമാര്‍ വൈകിട്ടോടെ ഡല്‍ഹിയിലെത്തുമെന്നാണ് വിവരം. ഡല്‍ഹിയിലേക്ക് പോകുന്നില്ലെന്ന് പറഞ്ഞ ഡികെ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.