സനാതന ധർമ്മം എച്ച്ഐവിയും കുഷ്ഠരോഗവും പോലെ, വീണ്ടും അപമാനിച്ച് DMK നേതാവ്

സനാതന ധർമ്മത്തെ എച്ച്ഐവിയും കുഷ്ഠരോഗവുമായി തുലനം ചെയ്ത് ഡിഎംകെ നേതാവ് എ രാജ. ഡി എം കെ വലിയ തോതിൽ നടത്തുന്ന ഹിന്ദു നിന്ദയിൽ അമ്പരന്ന് നില്ക്കുകയാണ്‌ ഹിന്ദു സമൂഹവും. ദില്ലിയിൽ ജി 20 സമ്മേളനം നടക്കുന്ന സമയം തന്നെ ഇത്തരം വിവാദങ്ങൾക്ക് സമയം തിരഞ്ഞെടുക്കുകയായിരുന്നു തമിഴ്നാട്
സർക്കാർ ഭരിക്കുന്ന കക്ഷി

തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ ഉയർത്തിയ സനാതന ധർമ്മത്തെച്ചൊല്ലിയുള്ള തർക്കം അവസാനിക്കുന്നതിന് മുമ്പുതന്നെ ഇതേ പാർട്ടിയുടെ അടുത്ത നേതാവും ഹിന്ദുക്കൾക്ക് വലിയ വേദനയും മുറിവും ഉണ്ടാക്കുന്ന പ്രസ്ഥാവന നടത്തിയിരിക്കുകയാണ്‌.ചെന്നൈയിൽ ദ്രാവിഡർ കഴകം സംഘടിപ്പിച്ച വിശ്വകർമ യോജനയ്‌ക്കെതിരായ പ്രതിഷേധ യോഗത്തിൽ സംസാരിക്കവെ, മലേറിയ, ഡെങ്കിപ്പനി, കൊറോണ എന്നിവ പോലെ സനാതന ധർമ്മം തുടച്ചുനീക്കണമെന്ന് പറഞ്ഞപ്പോൾ ഉദയനിധി സൗമ്യനായിരുന്നുവെന്ന് രാജ പറഞ്ഞു. മലമ്പനിക്കും ഡെങ്കിപ്പനിക്കും സാമൂഹിക അവഹേളനമില്ലെന്നും രാജ പറഞ്ഞു.

സനാതന ധർമ്മത്തേ മലേറിയ, ഡങ്കിപനിയുമായി താരതമ്യം ചെയ്താൽ പോരാ. സാമൂഹിക ബഹിഷ്കരണം വരെ ഉള്ള എച്ച്ഐവിയും കുഷ്ഠരോഗവുമായി തുലനം ചെയ്ത് വേണം അതിനേ കാണാൻ എന്നായിരുന്നു രാജ പറഞ്ഞത്. ഇതോടെ ഒന്നിനു പിറകേ മറ്റൊന്നായി ഡി എം കെ ഒന്നാകെ ഹിന്ദു നിന്ദ തുടരുകയാണ്‌. ഒരു മതത്തേ ഒരു സംസ്ഥാന സർക്കാർ കടന്നാക്രമിക്കുന്നത് ഇതാദ്യമാണ്‌ എന്നും ഹിന്ദു സംഘടനകൾ പറയുന്നു. ഹിന്ദുക്കളുടെ സംയമനം വലിയ വിഷയങ്ങൾ ഒഴിവാകുകയാണ്‌ എന്നും ഹിന്ദു സംഘടനകൾ പറയുന്നു

ഡി എം കെ നേതാവ് രാജയുടെ പ്രസംഗത്തിന്റെ വിശദാംശം ഇങ്ങിനെയാണ്‌. മലേറിയയും ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട ഒരു അറപ്പും സാമൂഹിക അവഹേളനമായി കണക്കാക്കപ്പെട്ടിട്ടില്ല.വെറുപ്പോടെ നോക്കുന്നത് പണ്ട് കുഷ്ഠരോഗവും സമീപകാലത്ത് എച്ച്ഐവിയുമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം സനാതന ധർമ്മം ഇത്തരം ഒരവസഥയിൽ ഉള്ളതാണ്‌ എന്ന് കനക്കാക്കാം.അത് എച്ച്ഐവിയും കുഷ്ഠരോഗവും പോലെയാണ്,“ അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച്ചയാണ്‌ സനാതൻ ധർമ്മ സംവാദത്തിന് ഉചിതമായ മറുപടി നൽകാൽ പ്രധാനമന്ത്രി മന്ത്രിമാർക്ക് നിർദ്ദേശം നല്കിയത്.എന്നാൽ സനാതന ധർമ്മത്തെ പിന്തുണച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾക്കെതിരെയും രാജ സംസാരിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി സനാതന ധർമ്മം പിന്തുടർന്നിരുന്നെങ്കിൽ, അദ്ദേഹം വിദേശത്തേക്ക് പോകരുതായിരുന്നു.കാരണം ഒരു ‘നല്ല’ ഹിന്ദു കടൽ കടക്കാൻ പാടില്ല,“ രാജ പറഞ്ഞു.

സനാതന ധർമ്മത്തെയും വർണാശ്രമത്തെയും കുറിച്ചുള്ള സംവാദത്തിന് മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും രാജ വെല്ലുവിളി നടത്തി. കടൽ കടന്ന് പോകുന്ന നിങ്ങൾ എങ്ങിനെ സനാതന ധർമ്മം പാലിക്കും. നിങ്ങൾ തന്നെയല്ലേ ഇത് ലംഘിക്കുന്നതും.മുഖ്യമന്ത്രിയും എന്റെ നേതാവുമായ എം കെ സ്റ്റാലിന്റെ അനുമതിയോടെയാണ്‌ ഞാൻ ഈ വെല്ലുവിളി നടത്തുന്നത് എന്നും രാജ പറഞ്ഞു.നിങ്ങൾ ഡൽഹിയിൽ ഒരു കോടി ജനങ്ങളെ കൂട്ടിച്ചേർക്കുന്നു. നിങ്ങളുടെ ശങ്കരാചാര്യരെ കൊണ്ടുവരിക. നിങ്ങളുടെ പക്കലുള്ള എല്ലാ കാര്യങ്ങളുമായി സംവാദത്തിനായി അവിടെ ഞാൻ വരാം.വില്ലും അമ്പും അരിവാളും. അംബേദ്കറും പെരിയാറും എഴുതിയ പുസ്തകങ്ങളുമായി ഞാൻ അവിടെ വരും. നമുക്ക് ചർച്ച ചെയ്യാം,“ അദ്ദേഹം പറഞ്ഞു.

വിസികെ സ്ഥാപകൻ തോൽ തിരുമാവളവൻ, തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ എസ് അഴഗിരി, എംഡിഎംകെ അധ്യക്ഷൻ വൈകോ, സിപിഎം, സിപിഐ നേതാക്കൾ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. വിശ്വകർമ യോജനയിലൂടെ സനാതന ധർമ്മത്തെ പിന്തുണയ്ക്കുകയും വർണാശ്രമം പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന് നേതാക്കൾ ബിജെപിക്കെതിരെ ആഞ്ഞടിച്ചു.

സനാതന ധർമ്മത്തിനെതിരെ തമിഴുനാട്ടിൽ നിന്നും ഉയരുന്ന വെല്ലുവിളികൾക്കും സംവാദങ്ങൾക്കും ഇനിയും സംഘപരിവാർ കൃത്യമായ നിലപാട് സ്വീകരിച്ചിട്ടില്ല. സമീപകാലത്ത് സനാതന മതത്തിനെതിരേ ഉയരുന്ന ഏറ്റവും വലിയ വെല്ലുവിളിയായി തമിഴുനാട്ടിലെ ഡി എം കെ പ്രസ്ഥാവനകൾ മാറി കഴിഞ്ഞു