ആർത്തവത്തിന് അവധിയോ എന്ന് പറയുന്നവരോട്; ആ ദിവസങ്ങളിൽ ഒരു സ്ത്രീ കടന്നു പോകുന്ന മാനസികവും ശാരീരികവുമായ സംഘർഷങ്ങളെക്കുറിച്ച് ഡോ . അനുജ ജോസഫ്

സംസഥാനത്തെ മുഴുവൻ സർവകലാശാലകളിലും ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഈ തീരുമാനത്തെ അംഗീകരിക്കുന്നതിനൊപ്പം എതിർക്കുന്നവരും ചുരുക്കമല്ല. ആർത്തവ അവധിയെ എതിർക്കുന്നവരിൽ സ്ത്രീകളും ഉണ്ടെന്നതാണ് ഞെട്ടിക്കുന്ന സംഭവം. സ്വാഭാവികമായി എല്ലാ സ്ത്രീകൾക്കും ഉണ്ടാകുന്ന ഒന്നാണ് ആർത്തവം. ഇതിന് അവധി കൊടുക്കേണ്ട കാര്യമുണ്ടോ എന്നാണ് ചിലരുടെയൊക്കെ ചോദ്യം.

എല്ലാവർക്കും ആ ദിവസങ്ങൾ ഒരുപോലെയല്ല. ചിലർക്ക് അത് വേദനയുടെ മാത്രം ദിനങ്ങളാണെന്ന് മനസിലാക്കണം. കിടക്കുന്നടുത്ത് നിന്ന് എഴുന്നേൽക്കാൻ പോലും വയ്യാത്ത അവസ്ഥയായിരിക്കും. ടിവിയിൽ കാണുന്ന സ്റ്റേയ്ഫ്രീയുടെയും മറ്റും പരസ്യങ്ങളിൽ കാണുന്നതാണ് സത്യം എന്ന് കരുതരുത്. വയ്യാതിരിന്നിട്ടും ഹാജർ കുറയുമല്ലോ എന്ന് കരുതി ക്ലാസിൽ എത്തുകയാണ് മിക്കപ്പോഴും പെൺകുട്ടികൾ ചെയ്യുക. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്തുകയായിരുന്നു കഴിഞ്ഞ ദിവസം മന്ത്രിയെടുത്ത തീരുമാനം. എന്നാൽ ഇതിനെയും വിമർശിക്കുന്നത് ശെരിയായ നടപടിയല്ല. ഇതേക്കുറിച്ച് ഡോ. അനുജ ജോസഫ് പങ്കുവെച്ച കുറിപ്പ് വായിക്കാം.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം

ശെടാ ആർത്തവത്തിന് അവധിയോ!ഇതൊക്കെ പെങ്കൊച്ചുങ്ങളുടെ ശരീരത്തിൽ നടക്കുന്ന സ്വാഭാവിക പ്രക്രിയ അല്ലെ, തെറ്റായ തീരുമാനം എന്നൊക്കെ നിലവിളിക്കുന്നവരോടായി,,, ആർത്തവം(menses),ആ പ്രതിഭാസം ഒരു പെൺകുട്ടിയുടെ ശരീരത്തിനും മനസ്സിനും ഏൽപ്പിക്കുന്ന മാറ്റം (change ) അത്രമേൽ വലുതാണ്. “അയ്യോ ഞങ്ങളും ഇതൊക്കെ കഴിഞ്ഞു തന്നാ വന്നേ, ഒരു പ്രശ്നവും ഇല്ലായിരുന്നു” വല്യമ്മമാരുടെ ആധി ഒരു വശത്തു.(വേദനയില്ലാത്ത ആർത്തവചക്രത്തിൽ കൂടി കടന്നു പോയവരെ നിങ്ങളുടെയത്രയും ഭാഗ്യം ഇല്ലാതെ പോയ മറ്റുള്ള സ്ത്രീകളും ഇവിടുണ്ട് ) “സ്ത്രീകൾക്ക് മാത്രം അവധി,ഇതെങ്ങനെ ശെരിയാകും”മറുവശത്തു ഒരു കൂട്ടരും (പിന്നെ ആർത്തവ അവധി സ്ത്രീകൾക്ക് അല്ലാതെ , ഇവരൊക്കെ എവിടുന്നു വരുന്നു 🤔)
സർവ്വകലാശാലകളിൽ നടപ്പിലാക്കുന്ന ആർത്തവഅവധി ഉചിതമായ തീരുമാനമെന്നേ പറയാനാകൂ.
കുറച്ചു മുൻപായിരുന്നെങ്കിൽ എന്ന ഒറ്റ സങ്കടം മാത്രമേയുള്ളു. ഇരിക്കണോ, നിൽക്കണോ അതോ തലയും കുത്തി നിൽക്കണോ എന്നറിയാത്ത അവസ്ഥയിൽ കൂടി ആർത്തവത്തിന്റെ ആദ്യ നാളുകളിൽ കടന്നു പോകുമ്പോൾ,പഠന കാലത്തു എല്ലാ മാസവും ലീവ് എടുക്കുക സാധ്യവുമല്ല. Whisper ഉം stayfree യും ഒക്കെ ധരിച്ചു പെങ്കൊച്ചുങ്ങൾ പരസ്യത്തിൽ ചാടുന്നതും, ഓടുന്നതുമൊ ക്കെ കണ്ടു ഞാൻ നെടുവീർപ്പിടാറുണ്ട്.

ആ പെങ്കൊച്ചുങ്ങളുടെ ഓട്ടവും ചാട്ടവും പോയിട്ടു, ഒന്നനങ്ങാൻ വയ്യാതെ, നടുവേദനയായിട്ടു കിടക്കയിൽ അങ്ങോട്ടോ ഇങ്ങോട്ടോ എന്നില്ലാതെ ഞാനൊക്കെ വേദനയിൽ ഞെരങ്ങുമ്പോൾ ആണ് മേൽപ്പറഞ്ഞ പരസ്യം,,,,
സ്കൂളിലും കോളേജിലും വച്ചു ആർത്തവം ആയാൽ ആദ്യത്തെ ദിനം രാവിലെ മുതൽ വൈകുന്നേരം വരെ സ രി ഗ മ പ ഇത്തരത്തിൽ ആയിരുന്നു കാറിക്കൂകിവിളിക്കൽ.(വീട്ടിലും, ഹോസ്റ്റലിലും സ്ഥിതി ഒന്നു തന്നായിരുന്നു )
അത്രയ്ക്കും ‘സുഖകരം ‘ ആയിരുന്നു അവസ്ഥ. ഒരിക്കലും മറക്കാൻ കഴിയാത്തത്, ഡിഗ്രി പഠന കാലത്തു പഞ്ചാബിലേയ്ക്ക് ഞങ്ങള് പിള്ളേരെല്ലാം കൂടി ഒരു ടൂർ പോയി. ട്രെയിനിലാണ് യാത്ര. ഏതാണ്ട് രാവിലെ 5-5.30 am, ഇറങ്ങാനുള്ള സ്റ്റേഷൻ ആയെന്ന് കേട്ടു, bag ഒക്കെ എടുത്തു നിൽപ്പാണ് എല്ലാവരും.
എനിക്കു എന്തെന്നില്ലാത്ത നടുവേദന, വയറു കത്തുന്ന പോലെ,, സഹിക്കാവുന്നതിലും മേലെ വേദന അധികരിച്ചു.പീരിയഡ് (മെൻസസ് ) പതിവ് പോലെ വരവറിയിച്ചു.
ആരോട് പറയാൻ, എങ്ങോട്ട് പോകാൻ, ഇറങ്ങാറും ആയി,,,, ഒരു പരിചയമില്ലാത്ത സ്ഥലം.

ഒരു വിധത്തിൽ സ്റ്റേഷൻ എത്തി. തുടർന്നു അവിടെ നിന്നും ബസിൽ പഞ്ചാബ് ലെ താമസം (stay )മുൻകൂട്ടി അറിയിച്ചിരുന്നയിടത്തേയ്ക്ക് യാത്ര. ഇപ്പൊ എത്തിച്ചേരും,,, ഈ ഒറ്റ പ്രതീക്ഷയിൽ വയറു വേദനയും സഹിച്ചു ഞാനും. ഒടുവിൽ stay അറേഞ്ച് ചെയ്തയിടത്തു ഞങ്ങൾ എത്തിചേർന്നു . തുടർന്നു റൂം ശെരിയാക്കാൻ ആയി 2മണിക്കൂർ കാലതാമസം. എന്റെ കണ്ണിൽ ചോര പൊടിഞ്ഞ നിമിഷങ്ങൾ ആയിരുന്നു . കൂട്ടുകാരൊക്കെ വന്നു ചുമലിൽ തട്ടുന്നു.ആശ്വസിപ്പിക്കുന്നു. കുറച്ചു കഴിഞ്ഞു ഞാൻ ആകെ അവശതയിലും ആയി,ആരോ മെഡിസിൻ കൊണ്ടു തന്നു. വേദന മാറുന്നില്ല. ഒടുവിൽ ദേഹം ഒക്കെ തളർന്നു, അവിടെ നിന്നും ആരൊക്കെയോ എന്നെ ഹോസ്പിറ്റലിലേയ്ക്കും കൊണ്ടു പോയി. ആ ദിവസം അനുഭവിച്ച സങ്കടം പറയാനാകില്ല. ഇന്നും എന്നെ ഭയപ്പെടുത്തുന്ന ഒരു ദിവസമാണത്. ആർത്തവദിനത്തിൽ ഒരു സ്ത്രീ കടന്നു പോകുന്ന മാനസികവും ശാരീരികവുമായ സംഘർഷം, പറഞ്ഞറിക്കാൻ കഴിയില്ല. Moodswing(ആരോടെന്നില്ലാതെ ദേഷ്യം, സങ്കടം ).രാത്രിയും പകലുമെന്നില്ലാതെ ബ്ലീഡിങ്, ഡ്രെസ്സിൽ ചോരക്കറ പുരണ്ടോയെന്ന ഭയം അങ്ങനെ പോകുന്നു.
Its difficult to pass on those days in life 😞(ആ ദിവസങ്ങളിൽ കടന്നു പോകുക പ്രയാസമേറിയതാണ് )
അന്നേരം ഒന്നു നടുനിവർത്തി, ചൂട് വെള്ളം നിറച്ച bag ഒക്കെ വയറിനു ചേർത്തു വച്ചു കിടക്കാൻ ആഗ്രഹിക്കാത്ത ഒരു പെങ്കൊച്ചും ഉണ്ടാവില്ല. ഏതായാലും ആർത്തവ അവധി പ്രഖ്യാപിച്ചു കൊണ്ടുള്ള യൂണിവേഴ്സിറ്റി തീരുമാനം മാറ്റത്തിന്റെതാണ്. ഒരു സ്ത്രീയെ മനസിലാക്കുക, അവളുടെ ജീവിതത്തിലെ ചുവന്ന ദിനങ്ങൾ മറികടക്കാൻ സ്വാഭാവികമായും ഈ തീരുമാനം സഹായിക്കുമെന്നതിൽ സംശയം വേണ്ട

യൂണിവേഴ്സിറ്റി യിൽ മാത്രമല്ല, മറ്റു സ്ഥാപനങ്ങളും പ്രസ്തുത തീരുമാനത്തിലേയ്ക്ക് അധികം വൈകാണ്ട് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കാം. (NB:എല്ലാ സ്ത്രീകളും ആർത്തവ അവധിയെടുത്തു വീട്ടിലിരിക്കണമെന്ന് എവിടെയും പറയുന്നില്ല, ആ വേദനയിൽ കൂടി കടന്നു പോകുന്നവർക്ക് ആശ്വാസം പകരുന്നതാണ് മേൽപ്പറഞ്ഞ തീരുമാനം. കാരണം ആ ദിവസങ്ങളിൽ ഇരിക്കാനും കിടക്കാനും വയ്യാതെ ബാത്‌റൂമിൽ ഒരു ദിവസം മൊത്തം ചിലവഴിക്കുന്ന പെങ്കൊച്ചിനെ സംബന്ധിച്ച് പ്രസ്തുത അവധി ചില്ലറ ആശ്വാസം മാത്രമല്ല നൽകുന്നത്.
പ്രസവത്തിനും,ആർത്തവത്തിനും ലീവ് എടുത്തു പോയതോണ്ട്, ഒരു സ്ത്രീയും ഇന്നു വരെയും എവിടെയും പരാജയപ്പെട്ടിട്ടില്ല. മാത്രമല്ല മേൽപ്പറഞ്ഞ പ്രസവമെന്ന ജീവൻമരണ വെല്ലുവിളി ഒരു സ്ത്രീ ഏറ്റെടുക്കുമ്പോൾ അവൾക്കു കൊടുക്കുന്ന അവധി കൊണ്ടു മാത്രം തീരുമോ അവൾക്കുള്ള reward, ഇല്ല, വാദങ്ങൾക്കും, പ്രതി വാദങ്ങൾക്കും (arguments) അപ്പുറം അവളെ മനസിലാക്കുക)
Dr. Anuja Joseph,