ഇന്നലെ കണ്ട മരപ്പാഴിനു വേണ്ടി ലേഡി ഡോക്ടർ തോറ്റുകൊടുത്തു, സ്വന്തം മാതാപിതാക്കളേ സ്നേഹിച്ചിരുന്നു എങ്കിൽ ആ കുട്ടി മരിക്കില്ലായിരുന്നു

എത്ര കുട്ടികളുടെ സ്വപ്നസാക്ഷാത്കാരമാണ് ഒരു ഡോക്ടർ ആകണം. ഒരു ഡോക്ടറായി കഴിഞ്ഞ് ഇന്നലെ കണ്ട ഒരാൾക്ക് വേണ്ടി ഇത്രയും വിലയേറിയ സ്വന്തം ജീവൻ നശിപ്പിച്ചു. സ്വന്തം മാതാപിതാക്കളേ സ്നേഹിച്ചിരുന്നു എങ്കിൽ ആ കുട്ടി മരിക്കില്ലായിരുന്നുവെന്ന് സനം റീന.

മാതാപിതാക്കളെ സ്നേഹിച്ചിരുന്നെങ്കിൽ ഇത്രയും വളർത്തി വലുതാക്കി ഒരു പൊസിഷനിൽ എത്തിച്ച കുടുംബത്തെ മറക്കുകയാണ്. അത് ഒരു ഡോക്ടർ സർജൻ ഒരിക്കലും ചെയ്യരുത്. എന്നാൽ കാമുകൻ മാതാപിതാക്കളെ സ്നേഹിച്ചു, അതുകൊണ്ട് അവര് പറഞ്ഞത് അവൻ കേട്ടു. പക്ഷേ ചിന്തിക്കാനുള്ള കഴിവ് രണ്ടുപേർക്കുമില്ല. രണ്ടു കൂട്ടരും ഡോക്ടറാകാൻ യാതൊരു അർഹതയും ഇല്ലാത്തവരാണ്.കാശിനോട് ഇത്രയധികം ആർത്തിയുള്ളവരാണ് അവയവമാഫിയയുടെ ഭാ​ഗമാകുന്നതും.

ഒരു ബിസിനസ് തുടങ്ങാൻ പാർട്ണറെ വയ്ക്കുമ്പോഴും എല്ലാം മനസ്സിൽ ഇരിക്കേണ്ടത് നമ്മൾക്ക് എവിടെനിന്ന് വേണമെങ്കിലും തിരിച്ചടിയുണ്ടാകാം. അത്തരത്തിലൊരപു പ്രതീക്ഷയോടെ വേണം ജീവിക്കാൻ.

നമ്മൾ നമ്മളെ സ്നേഹിക്കുന്നുണ്ടെങ്കിൽ നമ്മൾ സ്വന്തം ജീവിതം ഇത്തരത്തിൽ നശിപ്പിക്കുകയില്ല. ജീവിതത്തിൽ നമ്മളെ സ്നേഹിക്കുക കാരണം നമ്മൾ ഈ ഭൂമിയിലേക്ക് വന്നത് ഒറ്റക്കാണ് പോകുന്നതും ഒറ്റയ്ക്കാണ്. മാതാപിതാക്കളെ വേദനിപ്പിക്കാതെ ജീവിക്കുക.