ഇന്ത്യൻ മഹാസമുദ്രത്തിൽ ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല

ദുബായ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചരക്കു കപ്പലിന് നേരെ ആക്രമണം. ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേലുമായി ബന്ധമുള്ള കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ആക്രമണം നടന്നതായി യൂകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ്, ആഗോള മാരിടൈം റിസ്‌ക് മാനേജ്‌മെന്റ് സ്ഥാപനമായ ആംേ്രബ എന്നിവരാണ് സ്ഥിരീകരിച്ചത്. ഇന്ത്യന്‍ തീരത്താണ് കപ്പലിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്. കപ്പലിന് തീപിടിച്ചതായിട്ടാണ് വിവരം. ലൈബീരിയയുടെ പതാകയുള്ള ഇസ്രയേല്‍ അംഗീകാരമുള്ള കെമിക്കല്‍ പ്രൊഡക്ട്‌സ് ടാങ്കറാണ് ആക്രമിക്കപ്പെട്ടത്.