യഥാര്‍ഥമായ വികസനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം, ക്ഷേമപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നല്കണം, മൂന്നാം തവണയും മികച്ച വിജയം ലക്ഷ്യമിട്ട് ബിജെപി

ന്യൂഡല്‍ഹി: 50 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാല്‍ മൂന്നാംതവണയും മികച്ച വിജയം കൈവരിച്ച് ഭരണം തുടരാൻ കഴിയും. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ സര്‍ക്കാര്‍ പ്രധാന്യം കൊടുക്കുന്നത്. പട്ടിണിയാണ് ഈ രാജ്യത്തെ ഏറ്റവും വലിയ ജാതിയെന്നും പ്രധാനമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വെള്ളിയാഴ്ച ചേര്‍ന്ന ദേശീയ യോഗത്തിലാണ് നരേന്ദ്ര മോദി തുടർഭരണത്തിനായുള്ള പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 37.36 ശതമാനം വോട്ടുകള്‍ നേടിയ ബിജെപി 303 സീറ്റുകളിലായിരുന്നു വിജയിച്ചിരുന്നത്.

സ്ത്രീകള്‍, കര്‍ഷകര്‍, ചെറുപ്പക്കാര്‍, പാവപ്പെട്ടവര്‍ എന്നിങ്ങനെ നാല് പ്രധാനപ്പെട്ട മേഖലയിലൂടെ സര്‍ക്കാറിന്റെ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മോദി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ നിര്‍ദേശം.മുന്‍പ് ഭരിച്ചിരുന്നവരില്‍ നിന്ന് വ്യത്യസ്തമായി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ സര്‍ക്കാര്‍ പ്രധാന്യം കൊടുക്കുന്നത്. പട്ടിണിയാണ് ഈ രാജ്യത്തെ ഏറ്റവും വലിയ ജാതിയെന്നും പ്രധാനമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതിപക്ഷം കളിക്കുന്ന നിഷേധാത്മകമായ രാഷ്ട്രീയത്തില്‍ വീണുപോകരുതെന്നുമാണ് പ്രധാനമന്ത്രി നല്‍കിയ മറ്റൊരു നിര്‍ദേശം. അത്തരത്തിലുള്ള രാഷ്ട്രീയം ശ്രദ്ധ അര്‍ഹിക്കുന്നില്ലെന്നും ശക്തമായി പ്രതിരോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.