സാങ്കേതിക തകരാറിനെ തുടര്‍ന്ന് കോഴിക്കോട് തിരിച്ചിറക്കിയ വിമാനം 8.15ന് ഒമാനിലേക്ക് തിരിക്കും

മലപ്പുറം. സാങ്കേതിക തകരാറിനെ തുടര്‍ന്ന് കോഴിക്കോട് തിരിച്ചിറക്കിയ ഒമാന്‍ എയര്‍വേസ് വിമാനം രാത്രി 8.15ന് യാത്രക്കാരുമായി തിരിച്ചുപോകും. ഇതിനായി രണ്ട് പൈലറ്റുമാരെയും അഞ്ച് വിമാന ജീവനക്കാരെയും ഒമാനില്‍ നിന്നും വൈകിട്ട് ഏഴിന് കോഴിക്കോട്ടെത്തിക്കും. മറ്റൊരു ഒമാന്‍ വാമാനത്തിലാണ് ഇവരെ എത്തിക്കു.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയ ബോയിങ് 737 വിമാനത്തിന്റെ സാങ്കേതിക തകരാര്‍ നേരത്തെ പരിഹസിച്ചിരുന്നു. 162 യാത്രക്കാരും 7 ജീവനക്കാരും അടങ്ങിയ വിമാനം പുറപ്പെട്ട് അല്‍പസമയത്തിനകം സാങ്കേതിക തകരാര്‍ കണ്ടെത്തുകയായിരുന്നു. കാലാവസ്ഥ നിരീക്ഷണ സംവിധാനമായ വെതര്‍ റഡാര്‍ തകരാറിലായതാണ് കാരണം.

തകരാര്‍ കണ്ടെത്തിയതോടെ ഇന്ധനം കത്തിച്ച് കളയാന്‍ രണ്ടര മണിക്കൂര്‍ ആകാശത്ത് പറന്ന ശേഷമാണ് രാവിലെ 11.57ന് വിമാനം കോഴിക്കോട് വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. യാത്രക്കാരെ ഹോട്ടലുകളിലേക്കും വിമാനത്താവളത്തിന് സമീപം താമസിക്കുന്നവരെ വീട്ടിലേക്കും എത്തിച്ചിരുന്നു.