നീ വർഷം മുഴുവനും കാത്തിരുന്ന ആ ദിവസം ഇതാ വന്നിരിക്കുന്നു, മകൾക്ക് ജന്മദിനാശംസയുമായി ദുൽഖർ

മകൾ മറിയത്തിൻറെ പിറന്നാളാഘോഷിച്ച് പ്രിയതാരം ദുൽഖർ സൽമാൻ. കുഞ്ഞു മറിയവും അമാലുമായുള്ള ചിത്രങ്ങളോടൊപ്പം ഹൃദ്യമായ ഒരു കുറിപ്പും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഞങ്ങൾ എല്ലാവരും കടൽക്കൊള്ളക്കാരും ലോസ്റ്റ് ബോയ്സും നീയാകുന്ന ടിങ്കർബെല്ലിന്റെ വെൻഡി ഡാർലിംഗുമാണ്. നിനക്കൊപ്പം സ്നോമാനെ നിർമ്മിക്കണം. ഞങ്ങളാരും ബ്രൂണോയെക്കുറിച്ച് സംസാരിക്കില്ല! നീ ഞങ്ങളുടെ വീട് ഒരു നെവർലൻറാക്കുന്നു. നിന്നൊടൊപ്പം പുതിയ ഒരു ലോകമാണെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിങ്ങനെ

എന്റെ ബേബിഡോളിന് 5/5/5 ജന്മദിനം! നീ വർഷം മുഴുവനും കാത്തിരുന്ന ആ ദിവസം ഇതാ വന്നിരിക്കുന്നു. അത് ഏറ്റവും സന്തോഷകരമായ ജന്മദിനമായിരിക്കട്ടെ.. നക്ഷത്രകൂട്ടം, നിലാവ്, മഴവില്ലുകൾ, മിന്നാമിനുങ്ങുകളുടെ തിളക്കം, പിക്‌സി മിസ്‌ചീഫ്, പൂമ്പാറ്റ ചിറകുകൾ ഇവയെല്ലാം കൊണ്ട് നീ നമ്മുടെ വീടിനെ ഒരു സാങ്കൽപ്പികലോകമാക്കുന്നു. ഞങ്ങൾ എല്ലാവരും കടൽക്കൊള്ളക്കാരും ലോസ്റ്റ് ബോയ്സും നീയാകുന്ന ടിങ്കർബെല്ലിന്റെ വെൻഡി ഡാർലിംഗുമാണ്. നിനക്കൊപ്പം സ്നോമാനെ നിർമ്മിക്കണം. ഞങ്ങളാരും ബ്രൂണോയെക്കുറിച്ച് സംസാരിക്കില്ല! നീ ഞങ്ങളുടെ വീട് ഒരു നെവർലൻറാക്കുന്നു. നിന്നൊടൊപ്പം പുതിയ ഒരു ലോകമാണ്’

മമ്മൂട്ടിയുടെ മകൻ എന്നതിലുപരി അഭിനയമികവുകൊണ്ടാണ് ദുൽഖർ ആരാധകരുടെ മനസ്സിൽ സ്ഥാനം പിടിച്ചത്. സിനിമയിൽ മുഖം കാണിച്ചിട്ടില്ലെങ്കിലും ദുൽഖറിനൊപ്പമുള്ള ചിത്രങ്ങളിലൂടെയും വീഡിയോയിലൂടെയും ഭാര്യ അമാലും ആരാധകർക്ക് പ്രീയപ്പെട്ടതാണ്. 2011 ഡിസംബർ 21നാണ് ദുൽഖറും അമാലും വിവാഹിതരായത്. ഒരു ആർക്കിടെക്ട് കൂടിയാണ് അമാൽ. 2017 മെയ്‌ മാസം അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്. മറിയം അമീറ സൽമാൻ എന്നാണ് കുട്ടി താരത്തിന് ഇരുവരും നൽകിയ പേര്. കുടുംബത്തിന് ഏറെ പ്രിയപ്പെട്ടവളാണ് മറിയം.

2017 മെയ് 5നായിരുന്നു മറിയം അമീറയുടെ ജനനം. ഈ വർഷം മറിയത്തിന് 5 വയസ്സ് തികഞ്ഞു. മറിയത്തിന് പിറന്നാളാശംസിച്ച് നസ്രിയ പങ്കുവച്ച കുറിപ്പും ഇതിനോടകം വൈറലായി