ഡല്‍ഹിയില്‍ ഭൂചലനം, 4.6 തീവ്രത രേഖപ്പെടുത്തി

ന്യൂഡല്‍ഹി. ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം. പ്രഭവകേന്ദ്രം നേപ്പാളിലെ ഭത്തേകോലയിലാണെന്നാണ് റിപ്പോര്‍ട്ട്. 4.6 തീവ്രതയാണ് നേപ്പാളില്‍ 2.25നുണ്ടായ ആദ്യ ഭൂചലനത്തില്‍ രേഖപ്പെടുത്തിയത്. തുടര്‍ന്ന് 2.51ന് ഉണ്ടായ ഭൂചലനത്തില്‍ തീവ്രത 6.2 രേഖപ്പെടുത്തി.

നേപ്പാളിന് പുറമെ ഇന്ത്യയിലും ചൈനയിലും ഭൂചലനം അനുഭവപ്പെട്ടു. അതേസമയം ഡല്‍ഹിയില്‍ ഭൂചലനം 40 സെക്കന്‍ഡാണ് നീണ്ടു നിന്നത്. വൂടുകളില്‍ നിന്നും ഓഫീസില്‍ നിന്നും അളുകള്‍ പുറത്തേക്ക് ഓടിയതായിട്ടാണ് വിവരം. ഉത്തരഖണ്ഡിലെ ചില ഭാഗങ്ങളിലും ഉത്തരപ്രദേശിലെ ലക്‌നൗ, ഹാപുര്‍, അംറോഹ എന്നിവിടങ്ങളിലും ഭൂചലനം ഉണ്ടായി.