സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടില്‍ ഇഡി റെയ്ഡ്, കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന

ചെന്നൈ. സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടില്‍ ഇഡി റെയ്ഡ്. ചെന്നൈയിലെയും കോയമ്പത്തൂരിലെയും വീടുകളിലാണ് ഇഡിയുടെ പരിശോധന. കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് ഇഡിയുടെ പരിശോധന. ലോട്ടറി വില്‍പ്പനയിലെ സാമ്പത്തിക ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.

സിക്കീം ലോട്ടറി നടത്തിപ്പിലൂടെ സിക്കീം സര്‍ക്കാരിന് 900 കോടിയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് സാന്റിയാഗോ മാര്‍ട്ടിനെതികെ ഇഡിയുടെ അന്വേഷണം. കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ സാന്റിയാഗോ മാര്‍ട്ടിന്‍ സ്ഥലത്തില്ല. അഞ്ചു മാസം മുമ്പ് ഇതേ വീട്ടില്‍ ഇഡിയുടെ പരിശോധന നടത്തിയിരുന്നു.

ഇഡിയുടെ പരിശോധനയില്‍ നിരവധി തെളിവുകള്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് സാന്റിയാഗോ മാര്‍ട്ടിനുമായി ബന്ധപ്പെട്ടിട്ടുള്ള 157.7 രൂപയുടെ സ്ഥിരനിക്ഷേപങ്ങളും മ്യൂചല്‍ ഫണ്ടുകളും മെയ് മാസത്തില്‍ ഇഡി മരവിപ്പിച്ചു.