മഹാദേവ് ബെറ്റിങ് ആപ്പ് കേസുമായി ബന്ധപ്പെട്ട് കൂടുതൽ ബോളിവുഡ് പ്രമുഖരെ ചോദ്യം ചെയ്യാൻ ഇഡി

ന്യൂഡല്‍ഹി. കൂടുതല്‍ ബോളിവുഡ് താരങ്ങളിലേക്ക് മഹാദേവ് ബെറ്റിങ് ആപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണം നടത്താന്‍ ഇഡി. നടന്‍ രണ്‍ബീര്‍ കപൂറിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. അതേസമയം രണ്‍ബീര്‍ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടു.

ഇടി പുതിയതായി സമന്‍സ് അയച്ചിരിക്കുന്നത് നടിമാരായ ഹുമ ഖുറേഷി, ഹിനാ ഖാന്‍ എന്നവര്‍ക്കും നടനും അവതാരകനുമായ കപില്‍ ശര്‍മയ്ക്കുമാണ്. ഇവരോട് ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകുവനാണ് ഇഡിയുടെ നിര്‍ദേശം. മഹാദേവ് ആപ്ലിക്കേഷന് പ്രചാരണം നല്‍കിയെന്നാണ് നടിമാര്‍ക്കെതിരായ കുറ്റം.

അതേസമയം ആപ്ലിക്കേഷന്റെ വിജയാഘോഷത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് കപില്‍ ശര്‍മയെ വിളിപ്പിച്ചിരിക്കുന്നത്. അതേസമയം മൂവരും ഇഡിയുടെ നടപടിയോട് പ്രതികരിച്ചിട്ടില്ല. വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകുവനാണ് രണ്‍ബീറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.