ക്വാ​റി ത​ട്ടിപ്പിൽ പി.​വി.​അ​ന്‍​വ​ര്‍ 50 ലക്ഷം തട്ടിയ കേ​സി​ല്‍ ഇഡിയുടെ അന്വേഷണം.

 

കൊ​ച്ചി/ പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എക്കെതിരാ​യ ക്വാ​റി ത​ട്ടി​പ്പ് കേ​സി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റിന്റെ അന്വേഷണം. പ​രാ​തി​ക്കാ​ര​നും ക്വാ​റി ഉ​ട​മ​യും ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി നോ​ട്ടീ​സ​യ​ച്ചിരിക്കുകയാണ്. ക്വാ​റി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പെ​ട്ട് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചു എ​ന്ന കേ​സാ​ണ് ഇ​ഡി അ​ന്വേ​ഷി​ക്കു​ന്ന​ത്. പ​രാ​തി​ക്കാ​രന്‍റെ​യും ക്വാ​റി ഉ​ട​മ​യു​ടെ​യും മൊ​ഴി തിങ്കളാഴ്ച എടുക്കും.

ഇ​ബ്രാ​ഹിം, സ​ലീം എ​ന്നി​വ​രു​ടെ മൊ​ഴി​യാ​ണ് എ​ടു​ക്കു​ക. അ​ന്‍​വ​റു​മാ​യി ന​ട​ത്തി​യ ഇ​ട​പാ​ടി​ന്‍റെ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​നും നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ക്വാ​റി ബി​സി​ന​സി​ല്‍ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്നു പറഞ്ഞു പി.​വി.​അ​ന്‍​വ​ര്‍ 50 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​തി​ന് മ​ഞ്ചേ​രി പോ​ലീ​സ് 2017ല്‍ ​അ​ന്‍​വ​റി​നെ​തി​രെ കേ​സെ​ടു​ത്തി​രുന്നതാണ്.

ഇതിനിടെ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്താണ് പി.വി. അൻവർ എം.എൽ.എ പ്രവാസി എന്‍ജിനിയറുടെ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ മേല്‍നോട്ടത്തിലാക്കിയിരുന്നു.

ഹൈക്കോടതിയുടെ ഉത്തരവ്​ പ്രകാരം അന്വേഷണം ആരംഭിച്ച് കാലമേറെയായിട്ടും പ്രതിയായ അന്‍വര്‍ എം.എല്‍.എയെ അറസ്​റ്റ്​ ചെയ്യുകയോ ക്രഷര്‍ സംബന്ധമായ രേഖകള്‍ കണ്ടെടുക്കുകയോ ചെയ്​തില്ലെന്നും വ്യാജ രേഖകള്‍ ചമച്ച് അന്വേഷണം അട്ടിമറിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ മലപ്പുറം നടുത്തൊടി സ്വദേശി സലീം കോടതിയെ സമീപിച്ചിരുന്നു.

കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെനന്നായിരുന്നു അന്ന്​ ഹരജിക്കാരൻ ആവശ്യപ്പെട്ടിരുന്നത്. 50 ലക്ഷം നല്‍കിയാല്‍ 10 ശതമാനം ഓഹരിയും പ്രതിമാസം അരലക്ഷം വീതം ലാഭവിഹിതവും നല്‍കാമെന്ന്​ പറഞ്ഞ് സലീമില്‍നിന്ന്​ പി.വി. അൻവർ 50 ലക്ഷം തട്ടിയെടുത്തെന്നാണ് കേസ്.