പ്ലസ്ടു കെമിസ്ട്രി ഉത്തരസൂചിക പുനഃപരിശോധിക്കില്ലെന്ന നിലപാടിലുറച്ച് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം∙ പ്ലസ്ടു കെമിസ്ട്രി ഉത്തരസൂചിക പുനഃപരിശോധിക്കില്ലെന്ന നിലപാടിലുറച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ചില അധ്യാപകര്‍ ബോധപൂര്‍വം പ്രശ്നം വഷളാക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, ചോദ്യക്കടലാസ് പോലെ കഠിനമായ ഈ ഉത്തരസൂചിക അനുസരിച്ചു മൂല്യനിർണയം നടത്തിയാൽ നല്ലൊരു വിഭാഗം വിദ്യാർഥികളും തോൽക്കുമെന്നാണ് മൂല്യനിർണയത്തിനു നിയോഗിക്കപ്പെട്ട അധ്യാപകരുടെ വിമർശനം.

എസ്‌സിഇആർടിയുടെ മേൽനോട്ടത്തിൽ ചോദ്യക്കടലാസ് തയാറാക്കുന്നയാൾ തന്നെ ഉത്തരസൂചികയും നൽകാറുണ്ട്. ഇതു പരീക്ഷയ്ക്കുശേഷം തിരഞ്ഞെടുത്ത അധ്യാപകരുടെ നേതൃത്വത്തിൽ പരിശോധിക്കും. അങ്ങനെ അധ്യാപക സമിതി തയാറാക്കി നൽകുന്ന ഉത്തര സൂചികയാണ് പരീക്ഷാ ബോർഡ് ചെയർമാന്റെയും പരീക്ഷാ സെക്രട്ടറിയുടെയും അംഗീകാരത്തോടെ മൂല്യനിർണയത്തിനു നൽകുന്നത്.