റോഡ് വക്കിലിൽ തള്ളിയ ചീമുട്ടകൾ കുത്തിയിരുത്തി വാരിപ്പിച്ചു

കൊച്ചി പൊതുവെ മാലിന്യ കൂമ്പാരങ്ങളുടെ നാടാണ്. റോഡു സൈഡിൽ അവശിഷ്ടങ്ങൾ നിക്ഷേപിക്കുക എന്നത് അവിടെ സ്ഥിരം സംഭവമാണ്. പല സ്ഥലങ്ങളിലും സിസിടിവി ക്യാമറകൾ ഉണ്ടെങ്കിലും അതൊന്നും ​ഗൗനിക്കാതെയാണ് വേസ്റ്റുകൾ നിക്ഷേപിക്കുന്നത്. കൊച്ചി കളമശേരിയിൽ റോഡ് വക്കിൽ ചീമുട്ട മാലിന്യം തള്ളിയ മുട്ട വണ്ടിയെ കൈയ്യോടെ പിടികൂടി. പൊതു പ്രവർത്തകൻ ബോസ്കോ കളമശേരിയാണ് ഇത്തരമൊരു മാതൃക പരിപാടിക്ക് നേതൃത്വം നൽകിയത്. റോ‍ഡു വക്കിലാണ് ചീമുട്ടകൾ വണ്ടിയിലെത്തി കൂട്ടത്തോടെ നിക്ഷേപിച്ചത്. ദുർ​ഗന്ധം കാരണം റോഡിലൂടെ നടന്നുപോകാൻ പോും സാധിക്കാത്ത അവസ്ഥയിലായിരുന്നു.

വണ്ടിയെ കൈയ്യോടെ പിടിച്ച് മുട്ടകൾ വാരിപ്പിച്ച് ബോസ്കോ പോലീസിൽ ഏൽപ്പിച്ചു, AP 39 TL 5586 എന്ന വാഹനത്തിലെത്തിയാണ് ചീമുട്ട റോഡ് സൈഡിൽ നിക്ഷേിപിച്ചത്. പോലീസ് സ്ഥലത്തെത്തി ഇവർക്കെതിരെ കേസെടുത്തതിനുശേഷമാണ് വണ്ടി പറഞ്ഞയച്ചത്. ഇത്തരമൊരു സദ് പ്രവർത്തി ചെയ്ത പൊതു പ്രവർത്തകൻ ബോസ്കോ കളമശേരി സമൂഹത്തിന് ഒരു മാതൃകയാണ്.