യഥാര്‍ഥ ശിവസേനയെ തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാം- സുപ്രീംകോടതി

ന്യൂഡല്‍ഹി. യഥാര്‍ഥ ശിവസേന ആരാണെന്ന് തീരുമാനിക്കുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ വിലക്കണമെന്ന് ഉദ്ദവ് താക്കറെയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഇതോടെ ഉദ്ദവ് താക്കറെ പക്ഷത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടായത്. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചാണ് ഷിന്ദേ പക്ഷത്തിന് അനുകൂലായി വിധി പ്രഖ്യാപിച്ചത്.

കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തില്‍ വിമത നീക്കം ഉണ്ടായത്. തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ താഴെ വീണു. ഏക്‌നാഥ് ഷിന്ദേ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപികരിക്കുകയും ചെയ്തു. തുടര്‍ന്ന് കൂറുമാറ്റം, ലയനം, അയോഗ്യത തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് ഉദ്ദവ് താക്കറെ സുപ്രീംകോടതിയെ സമീപിച്ചു. പരാതി സുപ്രീം കോടതി അഞ്ച് അംഗ ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു.

ഇതിലാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ തീരുമാനം ഉണ്ടായിരിക്കുന്നത്. ഭൂരിപക്ഷം എംഎല്‍എമാരും എംപിമാരും ഷിന്ദേ പക്ഷത്തായത് കൊണ്ട് ഉദ്ദവ് താക്കറെയ്ക്ക് തിരിച്ചടിയായേക്കും. ഉദ്ദവിന് സുപ്രീംകോടതിയില്‍ നിന്ന് വലിയ തിരിച്ചടിയാണ് ഉണ്ടായത്.