രഥ് പ്രഭാരി യാത്ര തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിര്‍ത്തിവെക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി. മോദിസര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന രഥ് യാത്ര തിരഞ്ഞെടുപ്പ് നടത്തുന്ന സ്ഥലങ്ങളില്‍ നിര്‍ത്തിവെക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഡിസംബര്‍ അഞ്ച് വരെ തിരഞ്ഞെടുപ്പ് നടത്തുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ യാത്ര നിര്‍ത്തിവെക്കണമെന്നാണ് ആവശ്യം.

അതേസമയം തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മിസോറാം, തെലങ്കാന എന്നി സംസ്ഥാനങ്ങളില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. പെരുമാറ്റചട്ടം നിലവില്‍ വന്ന സ്ഥലങ്ങളിലാണ് നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്രത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്ത് നല്‍കിയത്. 2014 മുതലുള്ള ഭരണ നേട്ടങ്ങള്‍ രാജ്യത്തെ 765 ജില്ലകളിലെ 2.69 ലക്ഷം ഗ്രാമങ്ങളില്‍ എത്തിക്കാനാണ് ഉദ്ദേശം.