മലയാറ്റൂരില്‍ കുട്ടിയാന കിണറ്റില്‍ വീണു, കാട്ടാനക്കൂട്ടം കിണറിന് ചുറ്റം നിലയുറപ്പിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നു

കൊച്ചി. മലയാറ്റൂരില്‍ കുട്ടിയാന കിണറ്റില്‍ വീണു. ഇല്ലിത്തോട്ടിലെ റബ്ബര്‍ തോട്ടത്തിലാണ് കാട്ടാനക്കുട്ടി കിണറ്റില്‍ വീണത്. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. കാട്ടാനക്കൂട്ടം കിണറ്റിന് ചുറ്റം നില്‍ക്കുന്നതിനാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് എത്തിയിട്ടില്ല.

കാട്ടാനക്കൂട്ടത്തെ തുരത്തിയ ശേഷമായിരിക്കും രക്ഷാ പ്രവര്‍ത്തനം അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുക. സംഭവം നടക്കുന്ന സ്ഥലത്തിന് സമീപം കാട്ടാന ശല്യം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.