ഞങ്ങൾ ഡിവോഴ്‌സ് ആയി, ഞാൻ സിംഗിളാണ്, അതിലിപ്പോ എന്താണ്? ജിഷിൻ

മിനിസ്‌ക്രീൻ പ്രേക്ഷകരായ മലയാളികൾക്ക് ഏറെ പ്രിയങ്കരരായ താര ദമ്പതികളാണ് ജിഷിനും വരദയും.  എന്നാൽ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ഇരുവരും കുറച്ച് നാൾ മുമ്പ് പിരിയുകയായിരുന്നു. വരദ ഇപ്പോൾ മകനൊപ്പമാണ് താമസിക്കുന്നത്.

ഞങ്ങളുടെ ജീവിതത്തിൽ എന്താണ് ഉണ്ടായതെന്ന് ചികഞ്ഞു നോക്കേണ്ട ആവശ്യം ബാക്കിയുള്ളവർക്കില്ലല്ലോ. അറിഞ്ഞിട്ട് ഇപ്പോൾ എന്താക്കാനാണ്? എന്തെങ്കിലും പോസ്റ്റ് ഇട്ടാൽ ഇത് മറ്റേയാൾ പറഞ്ഞതിനുള്ള മറുപടിയാണോ എന്നൊക്കെ ചികഞ്ഞു നോക്കാൻ വേണ്ടി ഇറങ്ങിത്തിരിഞ്ഞിട്ടുള്ളവരുണ്ട്. അവർ കണ്ടുപിടിക്കാൻ ശ്രമം നടത്തുന്നുണ്ട്. മുമ്പൊരു അഭിമുഖത്തിൽ ഞാൻ പറഞ്ഞിട്ടുണ്ട് ഡിവോഴ്‌സ് ആയാലും ഇല്ലെങ്കിലും എന്താണ്? ഇനിയിപ്പോൾ ഡിവോഴ്‌സ് ആയെന്ന് തന്നെ വെക്കുക. ഞാൻ സിംഗിളാണ്, ഫ്രീയാണ്, ആരെങ്കിലുമുണ്ടോ കല്യാണം കഴിക്കാൻ വേണ്ടി? എന്തിനാണ് ഇതൊക്കെ ചോദിക്കുന്നത്?

എന്തൊക്കെയാണെന്ന് ഒരുവിധപ്പെട്ട എല്ലാവർക്കും അറിയാം. ഞാൻ മുടിവെക്കേണ്ട കാര്യമൊന്നുമില്ല. ഞങ്ങൾ പിരിഞ്ഞു, ഞങ്ങൾ വിവാഹമോചിതരാണ്. അതിലിപ്പോ എന്താണ്? അത്രയേയുള്ളൂ. ക്ലാരിഫിക്കേഷൻ ലഭിച്ചല്ലോ എന്ന് ജിഷിൻ ചോദിക്കുന്നു. പിന്നാലെ ഇപ്പോൾ സുഹൃത്തുക്കളാണോ എന്ന് അവതാരകൻ ചോദിക്കുന്നുണ്ട്. നീ എഴുന്നേറ്റ് പോയേടാ, നീയിതൊക്കെ ചോദിക്കുന്നത് എന്തിനാണെന്ന് എനിക്കറിയാം. ക്യാപ്ഷൻ വരാനല്ലേ? ആ ഭാഗം സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും ജിഷിൻ പറയുന്നു.