പർവ്വതം വളഞ്ഞ് ഭീകരരേ പൂട്ടി സൈന്യം, കാശ്മീരിൽ പോരാട്ടം 100 മണിക്കൂർ പിന്നിട്ടു

കാശ്മീരിൽ കാട് വളഞ്ഞ് ഭീകരരേ പൂട്ടി ഇന്ത്യൻ സൈന്യം. ഇനി ജീവനോടെ പിടിക്കുമോ കൊന്ന് കളയുമോ എന്ന് അറിയാൻ കാത്തിരിക്കുകയാണ്‌ രാജ്യം. ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ ഇന്ത്യൻ സൈന്യം നിർണ്ണായക ഘട്ടത്തിലേക്ക്. ഉറക്കവും ആഹാരവും ഉക്കെ ഉപേക്ഷിച്ച് സൈനീകർ നിർണ്ണായകമായ ഏറ്റുമുട്ടൽ 5മത് ദിവസത്തേക്ക് കടന്നു. കശ്മീരിലെ അനന്ത്നാഗിലെ വനത്തിൽ പാക്കിസ്ഥാനിൽ നിന്നും പരിശീലനം നേടിയ ഭീകര കൂട്ടങ്ങൾ ഒളിച്ചിരിക്കുകയാണ്‌. ഇപ്പോൾ കരസേന കാട് വളഞ്ഞ് എല്ലാ മാർഗങ്ങലും പൂട്ടി. 1000ത്തോളം സൈനീകരാണ്‌ കാട് പൂർണ്ണമായി വളഞ്ഞിരിക്കുന്നത്.

പാരാ കമാൻഡോകൾ ഉൾപ്പെടെ ആയിരക്കണക്കിന് സൈനികർ ഗാഡോലിലെ നിബിഡ വനത്തിനുള്ളിൽ ഉണ്ട്. ഇതിനിടെ മോട്ടോർ നിയന്ത്രിത ഗണ്ണുകൾ, റോകറ്റുകൾ, ഷെല്ലാക്രമണം, ഡ്രോൺ ബോംബിങ്ങ് എന്നിവ സൈന്യം ചെയ്യുന്നുണ്ട്. ജംഗിൾ യുദ്ധത്തിൽ പരിശീലനം ലഭിച്ച ഭീകരർ സേനയെ അകറ്റിനിർത്താനും ഏറ്റുമുട്ടൽ നീട്ടാനും വലിയ തത്രങ്ങൾ പുറത്തെടുക്കുന്നു. എന്തായാലും ഏറ്റുമുട്ടൽ ഒരു മണിക്കൂർ കൂടി നീട്ടി ഒരു മണിക്കൂർ കൂടി കൂടുതൽ ഈ ലോകത്ത് ജീവിച്ചിരിക്കാനാണ്‌ ഇപ്പോൾ ഭീകര കൂട്ടങ്ങളുടെ ദൈവത്തോടുള്ള യാചന. മുഴുവൻ ഭീകരരേയും കാലപുരുക്കയക്കാൻ എല്ലാ തയ്യാറെടുപ്പും സൈന്യം നടത്തി കഴിഞ്ഞു. 5 ദിവസമായ ഓപ്പറേഷൻ അവസാന ഘട്ടത്തിലേക്ക് കടന്നു. 19മത് രാഷ്ട്രീയ റൈഫിൾസാണ്‌ അതി ഗംഭീരമായ ഓപ്പറേഷനു പിന്നിൽ.ഇപ്പോൾ 100 മണിക്കൂറിലേറെയായി തുടരുന്ന ഏറ്റുമുട്ടൽ ബുധനാഴ്ച ആരംഭിച്ചതാണ്‌.തീവ്രവാദികളെ നിർവീര്യമാക്കാനുള്ള ശ്രമത്തിൽ സൈന്യത്തിൽ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരും ഒരു പോലീസുകാരനും ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.

ആദ്യം ഭീകരന്മാർ ഒരാളേ ഉള്ളു എന്ന് കനക്കാക്കി എങ്കിലും പിന്നീട് വനത്തിൽ കൂടുതൽ ഭീകരർ ഉണ്ട് എന്ന് സൈന്യം തിരിച്ചറിയുകയായിരുന്നു.ഭീകരർ, ഇടതൂർന്നതും ചെങ്കുത്തായതുമായ വനത്തിൽ തന്ത്രപരമായി അനുകൂലമായ സ്ഥലത്ത് ഒളിച്ചിരിക്കുകയാണ്. കശ്മീരിലെ സുരക്ഷാ സംവിധാനങ്ങൾ ഏറ്റെടുക്കാൻ ഭീകരർ ഉപയോഗിക്കുന്ന പുതിയ രീതിയാണ് ഇത് സൂചിപ്പിക്കുന്നത്.കഴിഞ്ഞ 100 മണിക്കൂർ, സൈന്യം നൂറുകണക്കിന് മോട്ടോർ ഷെല്ലുകളും റോക്കറ്റുകളും തൊടുത്തുവിട്ടു, ഹൈടെക് ഉപകരണങ്ങൾ ഉപയോഗിച്ച് ഭീകരരുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് നൂതന ഡ്രോണുകൾ ഉപയോഗിച്ച് സ്ഫോടകവസ്തുക്കൾ വീഴ്ത്തി.

പൈൻ മരങ്ങൾ നിറഞ്ഞ വനങ്ങളിൽ ഇടയ്ക്കിടെ ഉച്ചത്തിലുള്ള സ്ഫോടനങ്ങളും കനത്ത വെടിയൊച്ചകളും പ്രതിധ്വനിക്കുന്നുകരസേനയുടെ നോർത്തേൺ കമാൻഡ് മേധാവി ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി ശനിയാഴ്ച ഏറ്റുമുട്ടൽ സ്ഥലം സന്ദർശിച്ചു, അവിടെ സൈനികർ ഡ്രോണുകളും ഫയർ പവറും ഉൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങൾ തീവ്രവാദികൾക്കെതിരെ ഉപയോഗിക്കുന്നതെങ്ങനെയെന്ന് വിശദീകരിച്ചു.എല്ലാ ഭീകരരുടേയും അന്ത്യം കണ്ടേ ഈ യുദ്ധം അവസാനിക്കൂ എന്നും ഇത് ഇനി ഉള്ള ഭികരർക്ക് എല്ലാം ഒരു പാഠം ആയിരിക്കും എന്നും സൈനീക മേധാവി അറിയിച്ചു.

രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും പോലീസും സംയുക്തമായി ട്ടാണ്‌ ഓപ്പറേഷൻ. കമാന്റോകൾ മാത്രമാണ്‌ വനത്തിന്റെ ഉള്ളിലേക്ക് നേരിട്ട് ഏറ്റുമുട്ടാൻ പോയിരിക്കുന്നത്. മറ്റ് സൈനീകരും പോലീസും വനം വളഞ്ഞിരിക്കുകയാണിപ്പോൾ.ഒരു വശത്ത് നിബിഡ വനങ്ങൾക്കും കുന്നുകൾക്കും മറുവശത്ത് അഗാധമായ കിടങ്ങിനും ഇടയിൽ കുടുങ്ങിയ സേനയ്ക്ക് നേരെ ആക്രമണം മുൻകൂട്ടി കണ്ട ഭീകരർ വെടിയുതിർത്തിരുന്നു ഈ ആക്രമണത്തിലാണ്‌ 4 സൈനീകർ മരിച്ചത്.മുൻനിരയിൽ നിന്ന്, രണ്ട് സൈനിക ഓഫീസർമാർ – കേണൽ മൻപ്രീത് സിംഗ്, മേജർ ആശിഷ് ധോൻചക്, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഹിമയൂൺ ഭട്ട് – ആക്രമണത്തിൽ കൊല്ലപ്പെട്ടു. രണ്ട് സൈനികർക്ക് പരിക്കേറ്റു, മറ്റൊരാളെ കാണാതായതായി കരുതുന്നു.

ഭീകരരുടെ ഭാഗത്തുനിന്നുള്ള കനത്ത വെടിവയ്പിനെത്തുടർന്ന് പരിക്കേറ്റവരെയും ആക്രമണത്തിൽ കൊല്ലപ്പെട്ടവരെയും ക്യാമ്പിലേക്ക് മാറ്റുന്നത് ഭാരിച്ച ജോലിയായിരുന്നു. സൈന്യത്തിന്റെ ആക്രമണത്തേ തുടർന്ന് ഭീകരന്മാർ ഉയർന്നതും നിബിഡവുമായ വനത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്,സൈന്യം താഴെയും ഭീകരന്മാർ മലക്ക് മുകളിലും ആയ അവസ്ഥയിൽ പോരാട്ടം ഗൗരവം നിറഞ്ഞതാണ്‌.കനത്ത ഷെല്ലാക്രമണത്തിനിടയിൽ, കഴിഞ്ഞ ദിവസം ഉച്ചയോടെ വനത്തിന്റെ ഒരു ഭാഗത്തിനും തീപിടിച്ചെങ്കിലും അപ്രതീക്ഷിതമായ മഴയെത്തുടർന്ന് പെട്ടെന്ന് അണഞ്ഞു. തീവ്രവാദികൾ കാടും ഉയർന്ന ഉയരത്തിലുള്ള യുദ്ധവും പരിശീലിപ്പിച്ചവരാണെന്നും ദീർഘദൂര യാത്രയ്ക്ക് തയ്യാറെടുക്കുന്നവരാണെന്നും തോന്നുന്നു.പാക്ക് സൈനീക ക്യാമ്പിൽ പരിശീലനം കിട്ടിയവരാണ്‌ എന്നും സൈന്യം സ്ഥീകരിച്ചിട്ടുണ്ട്