മരത്തടി മുറിക്കുന്നതിനിടെ മെഷീൻ വാൾ കൊണ്ട് കാലറ്റുപോയ എസ്‌റ്റേറ്റ് സൂപ്രണ്ട് മരിച്ചു

കട്ടപ്പന. മരത്തടി മുറിക്കുന്നതിനിടെ മെഷീന്‍ വാള്‍കൊണ്ട് കാലറ്റുപോയ എസ്‌റ്റേറ്റ് സൂപ്രണ്ട് മരിച്ചു. വള്ളക്കടവ് സ്വദേശിയായ തോമസ് ജോസഫാണ് മരിച്ചത്. രാവിലെ 10,30 ഓടെയാണ് അപകടം സംഭവിച്ചത്. മാലിക്കു സമീപമുള്ള സ്വകാര്യ ഏലത്തോട്ടത്തിലെ സൂപ്രണ്ടായ തോമസ് തൊഴിലാളികള്‍ക്കൊപ്പം പണിസ്ഥലത്ത് എത്തിയപ്പോഴാണ് അപകടത്തില്‍ പെട്ടത്.

വീണ് കിന്ന തടി മുറിക്കുന്നതിനിടെയായിരുന്നു അപകടം. തെന്നിമാറിയ വാള്‍തോമസിന്റെ ഇടതുകാലില്‍ കൊള്ളുകയായിരുന്നു. ഉടന്‍ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചില്ല.