ആദ്യ ഭാര്യയില്‍ ഉണ്ടായ ഭിന്നശേഷിക്കാരനായ മകനെ സിദ്ദിഖ് മറച്ചുവെച്ചു, അധികമാരും അറിയാത്ത സിദ്ദിഖിന്റെ മകനെ കുറിച്ച് ഉയരുന്ന വാര്‍ത്തകള്‍

നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. താരസമ്പന്നമായിരുന്നു വിവാഹം, റിസപ്ഷന്റെ ചിത്രങ്ങളും സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു. ഈ വിശേഷങ്ങള്‍ക്ക് ഒപ്പം മറ്റൊരു വാര്‍ത്തകൂടെ സോഷ്യല്‍ ലോകത്ത് വൈറലാണ്. സിദ്ധിഖിന്റെ രണ്ടാമത്തെ മകനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഭിന്നശേഷിക്കാരനായ മകനെ ക്യാമറ കണ്ണുകളില്‍ നിന്ന് മറച്ച് വച്ച് സന്തോഷകരമായ ജീവിതം നയിക്കുകയായിരുന്നു സിദ്ദിഖ്.

നടന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും ഹന്ധുക്കള്‍ക്കും മാത്രമായിരുന്നു ഈ മകനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാമായിരുന്നത്. ഭിന്നശേഷിക്കാരനായത് കാരണം ആരുടെയും സഹതാപം വേണ്ട എന്ന തീരുമാനത്തെ തുടര്‍ന്നാണ് മകനെ കുറിച്ചുള്ള വിവരങ്ങള്‍ സിദ്ദിഖ് പുറത്ത് വിടാതിരുന്നത്. ഷഹീന്‍ അനുജനോടൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ആരാണ് ഒപ്പമുള്ളതെന്ന് വ്യക്തമാക്കിയിരുന്നില്ല.

റിസപ്ഷന്റെ വേദിയില്‍ വെച്ചാണ് സിദ്ദിഖിന്റെ ആ മകനെ ഏവരും കാണുന്നത്. അപ്പോള്‍ മുതല്‍ അവനെ കുറിച്ചുള്ള വാര്‍ത്തകളും സജീവമായിതുടങ്ങി. വേദിയില്‍ ഷഹീന്റെ ഭാര്യയായി സിദ്ധിഖിന്റെ മരുമകളായി കുടുംബത്തിലേക്ക് വന്ന ഡോ. അമൃതയും ആ മകന് പരിഗണന നല്‍കുന്നുണ്ട്. വേദിയില്‍ ഉടനീളം അവന്റെ കൈ പിടിച്ച് നില്‍ക്കുന്ന അമൃത മാധ്യമശ്രദ്ധ നേടിയിരുന്നു.

സിദ്ദിഖ് ഒരിക്കല്‍ പോലും തന്റെ കുടുംബ ജീവിതത്തെ കുറിച്ച് എവിടെയും തുറന്ന് സംസാരിച്ചിട്ടില്ല. സിദ്ദിഖിന്റെ ആദ്യ ഭാര്യയിലുള്ള മക്കളാണ് ഷഹീനും ഭിന്നശേഷിക്കാരനായ ഈ മകനും. ആദ്യ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു. ആ മരണത്തിന്റെ പേരില്‍ സിദ്ദിഖിന് ഒരുപാട് ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ആദ്യ ഭാര്യയെ സിദ്ദിഖ് അടിച്ച് കൊന്നതാണെന്നും ചവിട്ടി കൊന്നതാണെന്നും ഒക്കെയായിരുന്നു ആരോപണങ്ങള്‍ ഉയര്‍ന്നത്.