പ്രവാസിയുടെ ഭാര്യ ചതിച്ചു, സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങി

പഴയങ്ങാടി: ഒളിച്ചോട്ടം ഇപ്പോള്‍ ഒരു നിത്യ സംഭവമായി മാറിയിരിക്കുകയാണ്. കുടുംബത്തിനായി അന്യനാട്ടില്‍ കിടന്ന് കഷ്ടപ്പെടുന്ന പ്രവാസികളെ വഞ്ചിച്ച് പങ്കാളി ഒളിച്ചോടുന്ന പല സംഭവങ്ങളും പുറത്ത് എത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇത്തരത്തില്‍ സമാനമായ ഒരു സംഭവം പുറത്ത് വന്നിരിക്കുന്നത് പഴയങ്ങാടിയില്‍ നിന്നുമാണ്.

വിദേശത്ത് ജോലി ചെയ്യുനന് ചെറുകുന്ന് കവിണിശ്ശേരി സ്വദേശിയുടെ ഭാര്യ സ്വണ്ണാഭരണങ്ങളുമായി മുങ്ങിയെന്നാണ് പരാതി. അന്യ സംസ്ഥാനക്കാരിയായ ഭാര്യ കാമുകനൊപ്പം പോയതെന്നാണ് പറയപ്പെടുന്നത്. വലിയവളപ്പില്‍ സുമേഷിന്റെ ഭാര്യയായ ബീഹാര്‍ പാറ്റ്‌ന സ്വദേശിനി പിങ്കി കുമാരി എന്ന 26കാരിയെയാണ് കാണാനില്ലെന്ന് ആരോപിച്ച് ഭര്‍ത്താവ് കണ്ണപുരം പോലീസില്‍ പരാതി നല്‍കിയത്.

ഗള്‍ഫില്‍ സഹപ്രവര്‍ത്തകനായിരുന്ന ബീഹാര്‍ സ്വദേശി മുഖേനയാണ് സുമേഷ് പിങ്കിയുമായി പരിചയപ്പെടുന്നതും ബന്ധം സ്ഥാപിച്ചതും. വിവാഹാലോചനയുമായി എത്തിയപ്പോള്‍ ഇരു വീട്ടുകാരും സമ്മതം മൂളി. ഇതോടെ രണ്ട് മാസം മുമ്പ് വിവാഹവും നടന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയോടെ പിങ്കി വീടുവിട്ട് ഇറങ്ങുകയായിരുന്നു.

പിന്നീട് വീട്ടുകാര്‍ ഫോണ്‍വഴി ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിവാഹ സമയം വധുവിന് വരന്റെ വീട്ടുകാര്‍ നല്‍കിയ ആഭരണങ്ങളും വസ്ത്രങ്ങളും നഷ്ടപ്പെട്ടു എന്ന് വ്യക്തമായി. ഇതും ആയിട്ടാണ് യുവതി മുങ്ങിയതെന്ന് വ്യക്തമായി. സുമേഷ് കണ്ണപുരം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലിസ് സൈബര്‍ സെല്‍ വഴി നടത്തിയ അന്വേഷണത്തില്‍ കര്‍ണ്ണാടകയിലും മറ്റ് പരിസരങ്ങളിലും ടവര്‍ ലൊക്കേഷന്‍ കാട്ടിയെങ്കിലും പിന്നാലെ ഫോണ്‍ ഓഫായി.