ചാരിറ്റിയുടെ മറവിൽ അരയ്ക്ക് താഴെ ശരീരം തളർന്ന മനുഷ്യരോട് ക്രൂരത, തല കുനിക്കാൻ പ്രബുദ്ധ കേരളം മടിക്കുന്നത് അലനല്ലൂർ മണിപ്പൂരിൽ അല്ലാത്തത് കൊണ്ടാണോയെന്ന് അഞ്ചു പാർവതി പ്രബീഷ്

മണിപ്പൂരിലെ വാർത്തകൾ കേട്ട് പ്രതികരിക്കുന്ന പ്രബുദ്ധകേരളം മലപ്പുറം അലനല്ലൂരിലെ സംഭവത്തിൽ പ്രതികരിക്കാത്തതിൽ പ്രതിഷേധപോസ്റ്റുമായി അധ്യാപികയും എഴുത്തുകാരിയുമായ അഞ്ജു പാർവ്വതി. ഉത്തരേന്ത്യയിൽ ഒരു കാക്ക കരഞ്ഞാൽ പോലും ഷേവ് ചെയ്യാൻ ക്ഷൗര കത്തിയുമെടുത്ത് വടക്കോട്ട് ഓടുന്ന ടീമുകൾ ഒന്നും കണ്മുന്നിൽ ഇത്രയും മൃഗീയമായ ഒരു പീഢനം നടന്നിട്ട് അത് അറിഞ്ഞിട്ടും ഇല്ല ,കണ്ടിട്ടും കേട്ടിട്ടും ഇല്ല എന്നത് ഞെട്ടിക്കുന്നുവെന്നും അഞ്ജു തൻരെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഒരു പക്ഷേ ഇതു് വരെ കണ്ടതിലും കേട്ടതിലും അറിഞ്ഞതിലും വച്ചു ഏറ്റവും മൃഗീയവും മന:സാക്ഷിയെ പൊള്ളിക്കുന്നതുമായ ക്രൂരതയാണ് മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന പെൺകുട്ടികൾ നേരിട്ടത് എന്ന് കേൾക്കുമ്പോൾ ഒരു മലയാളി എന്ന നിലയിൽ എന്റെ തല വല്ലാതെ കുനിയുന്നുവെന്നും കുറിപ്പിൽ പറയുന്നു

അഞ്ജു പാർവ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

എന്താ, നാണക്കേട് കൊണ്ട് തല കുനിയുന്നില്ലേ പ്രബുദ്ധരെ? മലപ്പുറത്തെ അലനല്ലൂർ അങ്ങ് ദൂരെ മണിപ്പൂരിൽ അല്ലാത്തത് കൊണ്ടാണോ തല താഴ്ത്താൻ മടിക്കുന്നത് മിസ്റ്റർ ആക്ടർ?? മനുഷ്യ മനസാക്ഷിയെ നടുക്കുന്ന ക്രൂരത നടക്കുന്നത് ഗോത്ര വിഭാഗങ്ങൾ ജീവിക്കുന്ന അങ്ങ് മണിപ്പൂരിൽ മാത്രമല്ല കേട്ടോ, മറിച്ച് പ്രബുദ്ധർ വസിക്കുന്ന കേരളത്തിലുമുണ്ട്. ഒരു ആഭ്യന്തര കലാപത്തിന്റെ മറവിൽ സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് മണിപ്പൂരിൽ അരങ്ങേറിയത് എങ്കിൽ അതിനൊപ്പം നില്ക്കുന്ന, ഒരുപക്ഷേ അതിനേക്കാൾ ഒരു പടി മുന്നിൽ നില്ക്കുന്ന മൃഗീയതയാണ് ഇവിടെ മലപ്പുറത്ത്‌ നടന്നത്.

ഉത്തരേന്ത്യയിൽ ഒരു കാക്ക കരഞ്ഞാൽ പോലും ഷേവ് ചെയ്യാൻ ക്ഷൗര കത്തിയുമെടുത്ത് വടക്കോട്ട് ഓടുന്ന ടീമുകൾ ഒന്നും കണ്മുന്നിൽ ഇത്രയും മൃഗീയമായ ഒരു പീഢനം നടന്നിട്ട് അത് അറിഞ്ഞിട്ടും ഇല്ല ,കണ്ടിട്ടും കേട്ടിട്ടും ഇല്ല എന്നത് ഞെട്ടിക്കുന്നു. ഇവിടെ കലാപം ഉണ്ടായിരുന്നില്ല, ഇന്റർനെറ്റ്‌ കട്ടും ചെയ്തില്ല. എന്നിട്ടും ചാരിറ്റിയുടെ മറവിൽ അരയ്ക്ക് താഴെ ശരീരം തളർന്ന മനുഷ്യരോട് ഇത്രയും വലിയൊരു പാതകം ചെയ്തത് അറിഞ്ഞില്ലെങ്കിൽ അത് ഇവിടുത്തെ സിസ്റ്റത്തിന്റെ പിഴവ് അല്ലേ പ്രബുദ്ധരേ???

ഒരു പക്ഷേ ഇതു് വരെ കണ്ടതിലും കേട്ടതിലും അറിഞ്ഞതിലും വച്ചു ഏറ്റവും മൃഗീയവും മന:സാക്ഷിയെ പൊള്ളിക്കുന്നതുമായ ക്രൂരതയാണ് മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന പെൺകുട്ടികൾ നേരിട്ടത് എന്ന് കേൾക്കുമ്പോൾ ഒരു മലയാളി എന്ന നിലയിൽ എന്റെ തല വല്ലാതെ കുനിയുന്നു. ചാരിറ്റി എന്ന അപ്പക്കക്ഷണം നീട്ടി ഏറ്റവും നിരാലംബരും നിരാശ്രയരുമായവരെ വേട്ടയാടുക എന്ന് പറയുന്നത് കൊടും പാതകമാണ്.
ഇതിന് മുമ്പ് ഇത് പോലെ അതിക്രൂരമായ ഒരു സംഭവം നടന്നതും മലപ്പുറത്ത്‌ തന്നെയാണ്. തളർന്ന് കിടക്കുന്ന അമ്മയ്‌ക്കരികിൽ വെച്ച് മകളെ ക്രൂരമായി പീഡിപ്പിച്ച അതിദാരുണമായ സംഭവം നടന്നത് മലപ്പുറം അരീക്കോട് കാവനൂരിലാണ് .

പ്രാഥമിക കൃത്യങ്ങൾക്ക് പോലും കട്ടിലിൽ നിന്ന് ഇറങ്ങാൻ കഴിയാത്ത അമ്മയെ പരിചരിക്കുന്നത് മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന മകളാണ്. ഈ മകളെയാണ് രണ്ടു് ദിവസം മുമ്പ് അർദ്ധരാത്രി വാടക ക്വാർട്ടേഴ്‌സിന്റെ കതക് ചവിട്ടി തുറന്ന് അകത്ത് കയറിയ പ്രതി പീഡിപ്പിച്ചത്. തൊട്ടടുത്ത് വച്ച് മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും തളർന്നു കിടക്കുന്ന അമ്മയ്‌ക്ക് കരയാൻ മാത്രമേ കഴിഞ്ഞുള്ളൂ. തന്നെ ഒന്നും ചെയ്യല്ലേ എന്ന് കരഞ്ഞു കാലുപിടിച്ച പെൺക്കുട്ടിയെ വലിച്ചിഴച്ചു കഴുത്തിൽ കുത്തിപ്പിടിച്ച് അമ്മയ്ക്ക് മുന്നിലിട്ട് പീഡിപ്പിച്ചവൻ നാട്ടിലെ സ്ഥിരം ക്രിമിനൽ. പേര് മുട്ടാളൻ ശിഹാബ്. പോലീസ് അറസ്റ്റ് ചെയ്ത പ്രതി പുറത്തു വന്നാൽ പെൺകുട്ടിയെയും സാക്ഷി പറഞ്ഞ അയൽക്കാരെയും കൊല്ലുമെന്ന് ഭീഷണിയും മുഴക്കി. അന്ന് ചില മാധ്യമങ്ങളിൽ ഇത് വാർത്ത ആയെങ്കിലും പിന്നീട് അത് നിശബ്ദമാക്കി. ഒരു ചർച്ചയും സംവാദവും അന്നും നടന്നില്ല. കാരണം സ്ഥലത്തിന്റെ നാമത്തിനും പ്രതിയുടെ നാമത്തിനും ദാറ്റ് സ്പെഷ്യൽ പ്രിവിലേജ് ഉണ്ടായിരുന്നതിനാൽ!!!

ഇവിടെ എന്നും അങ്ങെനെ തന്നെ ആയിരുന്നു. കോവിഡ് വേളയിൽ ആംബുലൻസിനുള്ളിൽ വച്ച് രോഗിയായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടപ്പോൾ ആർക്കും തല കുനിഞ്ഞില്ല. കേട്ടു കേൾവി പോലും ഇല്ലാത്ത നരബലി നടന്നിട്ടും ഇവിടെ ആർക്കും തല കുമ്പിടാൻ തോന്നിയില്ല. അതിലെ മുഖ്യ പ്രതി ഷാഫി നേരത്തെ ഒരു എഴുപത് വയസ്സുള്ള വൃദ്ധയെ പീഡിപ്പിച്ചവൻ ആണെന്ന് വാർത്തകൾ വന്നിട്ടും അത്തരം ഒരുത്തനു നിർഭയനായി ഇവിടെ ഇറങ്ങി നടക്കാൻ കഴിഞ്ഞത്, വീണ്ടും നരബലി നടത്തി സ്ത്രീകളെ കൊന്നു കുഴിച്ചു മൂടാൻ കഴിഞ്ഞത് ഇവിടുത്തെ പിഴച്ച സിസ്റ്റം കാരണം ആണെന്ന് ആരും മുറവിളി കൂട്ടിയതും ഇല്ല. അതാണ്‌ പ്രബുദ്ധ കേരളത്തിലെ സാംസ്‌കാരിക നായകരുടെ ഇരട്ടത്താപ്പ്!!

ഇന്ത്യയിലെ എല്ലാ പെണ്ണും ഒരു പോലെയാണെന്നും ഒരുവനാൽ, അല്ലെങ്കിൽ ഒരു കൂട്ടം ആൾക്കാരാൽ ബലമായി പീഡിക്കപ്പെടുമ്പോൾ ഏതൊരു പെണ്ണിനും തോന്നുന്ന വേദനയും അപമാനവും ഒരു പോലെയാണ് എന്നും ഇവറ്റകൾ എന്തേ മനസ്സിലാക്കുന്നില്ല? മണിപ്പൂർ കണ്ട് വൻ റാലികൾ സംഘടിപ്പിച്ച, തെരുവോരങ്ങളിൽ ചിത്രവരയും പ്രതിഷേധ പ്രകടനങ്ങളും നടത്തിയവരിൽ എത്രയെണ്ണം മലപ്പുറം സ്റ്റാൻഡിലേയ്ക്ക് വണ്ടി വിടുമെന്ന് നോക്കാം. ആരും കാണില്ല!!!സെയ്ഫുള്ള താന്നിക്കാടന്മാർക്ക് സെയ്‌ഫായി കാടത്തം കാട്ടാൻ കഴിയുന്ന വളക്കൂറുള്ള തട്ടകം ആണ് മതേതര -നവോഥാന -പ്രബുദ്ധ കേരളം!!!
Shame on you Kerala 😡😡😡