40ാം പിറന്നാളിലും ചർച്ചയായി നസ്രിയയുടെയും ഫഹദിൻെയും പ്രായം

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസിൽ. ആദ്യ ചിത്രമായ കയ്യെത്തും ദൂരത്തിന് ശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത് ശേഷമാണ് ഫഹദ് വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നത്. സിനിമകളിൽ ഞെട്ടിക്കുന്ന ഫഹദ് ഫാസിലിന് നിരവധി ആരാധകരുണ്ട്. എന്നാൽ സിനിമയ്ക്ക് പുറത്ത് ഫഹദ് എന്ന വ്യക്തിയെ മലയാളികൾക്ക് അത്ര പരിചിതമില്ല. സോഷ്യൽ മീഡിയയിലും നടൻ അത്ര സജീവമല്ല. ഫഹദ് സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ എല്ലാ വിശേഷവും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ബാംഗ്ലൂർ ഡേയ്‌സിന്റെ വൻവിജയത്തിന് പിന്നാലെയായിരുന്നു ഫഹദും നസ്രിയയും ജീവിതത്തിലും ഒരുമിച്ചത്. 2014 ഓഗസ്റ്റ് 21 നായിരുന്നു ഇവരുടെ വിവാഹം നടന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ഫഹദിന്റെ 40ാം പിറന്നാൾ. ഇൻസ്റ്റഗ്രാമിലൂടെയായാണ് നസ്രിയ ചിത്രങ്ങൾ പങ്കുവെച്ചത്. ഷാനു ടേൺസ് 40 എന്ന ക്യാപ്ഷനോടെയായാണ് നസ്രിയ ചിത്രം പങ്കുവെച്ചത്. താരങ്ങളും ആരാധകരുമെല്ലാം ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായെത്തിയിരുന്നു. ഫഹദിന്റെ പുത്തൻ ചിത്രം വൈറലായതോടെ നിരവധിപ്പേരാണ് കമന്റുമായെത്തുന്നത്.

13 വയസ് പ്രായവ്യത്യാസമുണ്ട് ഫഹദും നസ്രിയയും തമ്മിൽ. ഇവരുടെ വിവാഹസമയത്ത് പ്രായവ്യത്യാസം വലിയ ചർച്ചയായിരുന്നു. ഉപ്പയും ഉമ്മയും തമ്മിലുള്ള പ്രായവ്യത്യാസം പോലെ തന്നെയേ ഞങ്ങൾ തമ്മിലുള്ളൂയെന്നായിരുന്നു ഫഹദ് മറുപടിയേകിയത്. കല്യാണ സമയത്ത് നസ്രിയയുടെ പ്രായം 19 വയസ്സായിരുന്നു. ഫഹദിനാകട്ടെ 32 അടുത്തിരുന്നു. ഇരുവരുടേയും പ്രായവ്യത്യാസം ആ സമയത്ത് ഏറെ ചർച്ചയായിരുന്നു. ഒരിക്കൽ നസ്രിയ തന്നെ പ്രൊപ്പോസ് ചെയ്തത് എങ്ങനെയാണെന്നും ഫഹദ് വെളിപ്പെടുത്തിയിട്ടുണ്ട്. ബാംഗ്ലൂർ ഡെയ്സിന്റെ ഷൂട്ടിങ് നടക്കുമ്പോഴാണ് ഫഹദ് നസ്രിയയുമായി ഏറെ അടുക്കുന്നത്

വിവാഹശേഷം അഭിനയത്തിൽ നിന്ന് കുറച്ചുനാൾ വിട്ടു നിന്ന നസ്രിയ സിനിമയിലേക്ക് മടങ്ങി വന്നത് ഈയടുത്ത് അഞ്ജലി മേനോൻറെ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു. ശേഷം നസ്രിയയും ഫഹദും സുഹൃത്തുക്കളും ചേർന്ന് നിർമ്മിച്ച കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം തിയറ്ററുകളിൽ മികച്ച വിജയം നേടുകയുമുണ്ടായി. മമ്മൂട്ടിക്കൊപ്പം പളുങ്കിലും മോഹൻലാലിനൊപ്പം ഒരു നാൾ വരും എന്ന ചിത്രത്തിലും നസ്രിയ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. നേരം എന്ന സിനിമയിലൂടെ തമിഴിൽ ആദ്യമായി നായികയായ താരം നയ്യാണ്ടി രാജാറാണി തുടങ്ങിയ സിനിമകളിലൂടെ ഏറെ ശ്രദ്ധേയരായിരുന്നു. നിവിൻ പോളി നായികയായ ഓം ശാന്തി ഓശാനയിലൂടെയും ഫഹദ് ദുൽഖർ നിവിൻ ഒരുമിച്ച ബാംഗ്ലൂർ ഡെയ്സിലൂടേയുമാണ് താരം മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരയായത്.