രണ്ട് കുഞ്ഞിക്കാൽ കാണിക്കുന്നതിൽ കഴിവ് കാണിക്കൂ, കല്യാണം കഴിഞ്ഞിട്ട് 7 വർഷമായില്ലേ, ഫഹദിനും നസ്രിയക്കും ഉപദേശം

നസ്രിയ നസീമിനും ഫഹദിനുും കിട്ടിയിരിക്കുന്ന അപ്രതീക്ഷിത ഉപദേശമാണ് ഇപ്പോൾ വൈറലാകുന്നത്. പൈത്തൺ ഗ്രീൻ കളറിലുള്ള രണ്ട് കോടിയുടെ ഓസ്‌കാർ എന്ന കാർ വാങ്ങിയത് വാർത്തയായിരുന്നു. താരദമ്പതികൾ കാർ സ്വന്തമാക്കിയ വാർത്തയ്ക്ക് താഴെയായി ഒരു ആരാധിക ആണ് വൈറൽ കമന്റ് രേഖപ്പെടുത്തിയത്. ‘രണ്ട് കോടിയുടെ കാർ വാങ്ങുന്നതിൽ അല്ല കാര്യം. ആദ്യം രണ്ട് കുഞ്ഞിക്കാൽ കാണിക്കുന്നതിൽ കഴിവ് കാണിക്കൂ.. കല്യാണം കഴിഞ്ഞ് ആറ്, ഏഴ് വർഷം ആയില്ലേ? ഇതിനുവേണ്ടി ഒരു പതിനഞ്ച് മിനിറ്റ് മാറ്റിവെയ്ക്കാനില്ലേ? എന്നിങ്ങനെയായിരുന്നു വൈറൽ ഉപദേശം. അയിഷ ഫർസാന എന്ന് പേരുള്ള അക്കൗണ്ടിൽ നിന്നാണ് കമന്റ് പ്രത്യക്ഷപ്പെട്ടത്. നിരവധിപ്പേരാണ് കമന്റിന് പിന്തുണയുമായെത്തുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസിൽ. ആദ്യ ചിത്രമായ കയ്യെത്തും ദൂരത്തിന് ശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത് ശേഷമാണ് ഫഹദ് വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നത്. സിനിമകളിൽ ഞെട്ടിക്കുന്ന ഫഹദ് ഫാസിലിന് നിരവധി ആരാധകരുണ്ട്. എന്നാൽ സിനിമയ്ക്ക് പുറത്ത് ഫഹദ് എന്ന വ്യക്തിയെ മലയാളികൾക്ക് അത്ര പരിചിതമില്ല. സോഷ്യൽ മീഡിയയിലും നടൻ അത്ര സജീവമല്ല.ഫഹദ് സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ എല്ലാ വിശേഷവും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ബാംഗ്ലൂർ ഡേയ്‌സിന്റെ വൻവിജയത്തിന് പിന്നാലെയായിരുന്നു ഫഹദും നസ്രിയയും ജീവിതത്തിലും ഒരുമിച്ചത്. 2014 ഓഗസ്റ്റ് 21 നായിരുന്നു ഇവരുടെ വിവാഹം നടന്നത്.

വിവാഹശേഷം അഭിനയത്തിൽ നിന്ന് കുറച്ചുനാൾ വിട്ടു നിന്ന നസ്രിയ സിനിമയിലേക്ക് മടങ്ങി വന്നത് ഈയടുത്ത് അഞ്ജലി മേനോൻറെ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു. ശേഷം നസ്രിയയും ഫഹദും സുഹൃത്തുക്കളും ചേർന്ന് നിർമ്മിച്ച കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം തിയറ്ററുകളിൽ മികച്ച വിജയം നേടുകയുമുണ്ടായി. മമ്മൂട്ടിക്കൊപ്പം പളുങ്കിലും മോഹൻലാലിനൊപ്പം ഒരു നാൾ വരും എന്ന ചിത്രത്തിലും നസ്രിയ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. നേരം എന്ന സിനിമയിലൂടെ തമിഴിൽ ആദ്യമായി നായികയായ താരം നയ്യാണ്ടി രാജാറാണി തുടങ്ങിയ സിനിമകളിലൂടെ ഏറെ ശ്രദ്ധേയരായിരുന്നു. നിവിൻ പോളി നായികയായ ഓം ശാന്തി ഓശാനയിലൂടെയും ഫഹദ് ദുൽഖർ നിവിൻ ഒരുമിച്ച ബാംഗ്ലൂർ ഡെയ്സിലൂടേയുമാണ് താരം മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരയായത്.