ഏഴ് യൂറോപ്യന്‍ പുരുഷന്മാരുമായി ഒരേസമയം കിടക്ക പങ്കിട്ട ഖത്തര്‍ രാജകുമാരി, വാര്‍ത്തക്ക് പിന്നിലെ സത്യം ഇതാണ്

അറബ് നാടിൽ ഇപ്പോൾ വീണ്ടും ചർച്ചയിലേക്ക് വന്നിരിക്കുന്നത് ഖത്തർ രാജ കുമാരിക്കെതിരെ വന്ന വാർത്തകളാണ്‌. ലണ്ടനിലെ ഹോട്ടലിൽ 7 പുരുഷന്മാരുമായി രാജ കുമാരി ചിലവിട്ടു എന്ന വാർത്ത തന്നെ. വാർത്ത വ്യാജമെന്ന് സ്ഥിരീകരിക്കുമ്പോൾ തന്നെ ഇതിനു പിന്നിലെ സൈബർ വാറാണ്‌ ശ്രദ്ധേയം. അറബ് നാടിൽ ഖത്തറിനെതിരായ നീക്കം ഇപ്പോൾ അപവാദം പറച്ചിലിൽ എത്തി നില്ക്കുന്നുവോ അതോ പാശ്ചാത്യ ഇടപെടലോ. കോവിഡ് 19 വൈറസ് വ്യാപിക്കുന്നതിനൊപ്പം വിദ്വേഷ പരാമര്‍ശങ്ങളും ഉടലെടുത്തിരുന്നു.   അറബ് സ്ത്രീകളെ അപമാനിച്ചു നാളുകള്‍ക്ക് മുമ്പ് ട്വീറ്റ് ചെയ്തത് വീണ്ടും ഈ ഇടയ്ക്ക് പ്രചരിച്ചു.

ഇത് ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപകമായ പ്രതിഷേധത്തിനും കാരണമായിരുന്നു. ഇതിനോടുള്ള പ്രതികരണമായി മറ്റൊരു പഴയ വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഖത്തര്‍ രാജകുമാരി ഏഴ് ആണുങ്ങളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പിടിയിലായി. ബ്രിട്ടീഷ് ദിനപത്രമായ ഫിനാന്‍ഷ്യല്‍ ടൈംസിനെ ഉദ്ധരിച്ചു കൊണ്ട്, ‘ഖത്തര്‍ രാജകുമാരി ഷെയ്ക്ക സല്‍വാ ലണ്ടനിലെ ഹോട്ടല്‍ മുറിയില്‍ ഏഴ് ആണുങ്ങളുമായി ഗ്രൂപ്പ് സെക്‌സ് നടത്തുന്ന സമയത്ത് പിടിയിലായി’ എന്ന് വാര്‍ത്തയില്‍ പറയുന്നു. ട്വിറ്ററിലും വന്‍ തോതില്‍ വാര്‍ത്ത പ്രചരിക്കപ്പെട്ടു.

അതേസമയം യൂറോപ്യന്‍ പുരുഷന്മാരാണ് ഖത്തര്‍ രാജകുമാരിക്കൊപ്പം ഉണ്ടായിരുന്നതെന്നും പലവിധത്തിലുള്ള ശീരീരിക പ്രത്യേകതകളുള്ള പുരുഷന്മാരെ പണം കൊടുത്ത് ഒരു സൗദി ഇടനിലക്കാരന്‍ വഴിയാണ് ഹോട്ടലില്‍ എത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഖത്തര്‍ രാജകുമാരി പിടിയിലായ വിവരമറിഞ്ഞ് ലണ്ടനിലെ ഖത്തര്‍ എംബസി ഫിനാന്‍ഷ്യല്‍ ടൈംസുമായി ബന്ധപ്പെട്ടെന്നും 50 മില്യന്‍ പൗണ്ട് വാര്‍ത്ത പ്രസിദ്ധീകരിക്കാതിരിക്കാന്‍ വാഗ്ദാനം ചെയ്തു എന്നും ഡി എന്‍ എ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

യുഎഇ രാജകുടുംബാംഗവും എഴുത്തുകാരിയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഫൈസല്‍ അല്‍ ഖാസ്മിയെയാണ് ട്വിറ്ററില്‍ ടാഗ് ചെയ്തത്. @TheSquind എന്ന ഹാന്‍ഡിലില്‍ നിന്നും 500ലധികം റീട്വീറ്റുകളാണ് ഇത് സംബന്ധിച്ച് നടന്നത്. ഉണ്ടായത്. ഇതില്‍ നിന്നുമാണ് യുഎഇ രാജകുടുംബാംഗത്തെ ടാഗ് ചെയ്തത്. അടുത്തിടെ യുഎഇയിലുള്ള ഇന്ത്യക്കാര്‍ നടത്തുന്ന വംശീയ ട്വീറ്റുകള്‍ക്ക് എതിരെ ഇവര്‍ രംഗത്ത് എത്തിയരുന്നു. വിദ്വേഷം പകര്‍ത്തുന്നവര്‍ പിഴയടക്കേണ്ടി വരുമെന്നും രാജ്യത്ത് നിന്നും നാടുകടത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബോളിവുഡ് നടി പായല്‍ റോഹ്ത്തഗിയും വാര്‍ത്ത പ്രചരിപ്പിച്ചു. എന്‍ഡിടിവി ജേര്‍ണലിസ്റ്റ് നിധി റാസ്ദാന്‍ അഭിമുഖം നടത്തുന്ന രാജകുമാരിയാണല്ലോ ഇതെന്നാണ് ഇവരുടെ കമന്റ്. 2016ല്‍ ഹിന്ദി ദിനപത്രമായ അമര്‍ ഉജാലയും ഇതേ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഫിനാന്‍ഷ്യല്‍ ടൈംസിനെ ഉദ്ധരിച്ചു കൊണ്ട് പ്രസിദ്ധീകരിച്ച വാര്‍ത്ത വ്യാജമാണെന്ന് 2016 ഓഗസ്റ്റ് 24നു തന്നെ ഫസ്റ്റ്‌പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്ഥിരമായി വ്യാജവാര്‍ത്തകള്‍ മാത്രം പ്രസിദ്ധപ്പെടുത്തുന്ന ഒറു വെബ്‌സൈറ്റാണ് വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത റിപ്പോര്‍ട്ടുകളാണ് ഇവയില്‍ ഉള്ളതെന്നും ദേശീയതയെക്കുറിച്ചുള്ള കാല്‍പ്പനികതകളും ഗൂഡാലോചനാ സിദ്ധന്തങ്ങളും പടച്ചു വിടുകയും വ്യാജപ്രതീതി സൃഷ്ടിക്കുകയുമാണ് ഈ വെബ്‌സൈറ്റ് ചെയ്യുന്നതെന്നാണ് വസ്തുതാന്വേഷണ സംഘങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നത്. ഈ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഖത്തര്‍ രാജകുമാരിയെക്കുറിച്ചുള്ള വ്യാജവാര്‍ത്ത ഇപ്പോഴും ഇതിന്റെ ആര്‍ക്കൈവില്‍ ലഭ്യമാണ്. തുടര്‍ന്ന് മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ആഫ്റ്റര്‍നൂണ്‍ വോയ്‌സ് എന്ന ഇംഗ്ലീഷ് ടാബ്ലോയിഡ് ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട് ഫിനാന്‍ഷ്യല്‍ ടൈംസില്‍ നിന്ന് വിശദീകരണം ചോദിച്ചിരുന്നു. തങ്ങള്‍ ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച വെബ്‌സൈറ്റുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അവര്‍ വ്യക്തമാക്കുകയും ചെയ്തു.