റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ഖാലിസ്ഥാൻ പതാക പാറിച്ച യുവാവിന്റെ കുടുംബം ഗ്രാമത്തിലേക്ക് മടങ്ങി

റിപ്പബ്ലിക് ദിനത്തിൽ പഞ്ചാബ് സ്വദേശി ജുഗ്‌രാജ് സിംഗ് എന്നയാളാണ് ഖാലിസ്ഥാൻ പതാക റെഡ് ഫോർട്ടിൽ പാറിച്ചത്. വിഷയം രാജ്യത്ത് വലിയ രീതിയിൽ ചർച്ചയായിരിക്കെ ചെങ്കോട്ടയ്ക്ക് മുകളിൽ ഖാലിസ്ഥാൻ പതാക പാറിച്ച യുവാവിന്റെ കുടുംബം ഗ്രാമത്തിലേക്ക് മടങ്ങി.

ആരോടും ഇതുവരെ ഒരു തരത്തിലും പ്രശ്‌നങ്ങൾക്ക് പോകാത്ത ആളാണ് ജുഗ്‌രാജെന്നും എന്താണ് സംഭവിച്ചതെന്ന് തങ്ങൾക്ക് അറിയില്ലെന്നും വീട്ടുകാർ പറയുന്നു. അതിർത്തിയിൽ പ്രതിഷേധത്തിൽ പങ്കെടുത്തപ്പോൾ പുകഴ്ത്തിയ ബന്ധുക്കൾ അടക്കം ഇപ്പോൾ തിരിച്ച് പറയുകയാണെന്ന് കുടുംബം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായി നടത്തിയ ട്രാക്ടർ റാലിക്കിടെയാണ് പ്രതിഷേധക്കാർ ചെങ്കോട്ടയിലേക്ക് കയറിയത്. ഇതോടെ ഡൽഹിയിലെ സ്ഥിതി കൂടുതൽ വഷളാവുകയായിരുന്നു. കാർഷിക യൂണിയന്റെ കൊടികളും ഖാലിസ്ഥാൻ കൊടികളുമേന്തിയാണ് പ്രതിഷേധക്കാർ ചെങ്കോട്ടയിൽ പ്രവേശിച്ചത്. പോലീസിന്റെ നിയന്ത്രണങ്ങൾ മറികടന്നായിരുന്നു കലാപകാരികളുടെ അഴിഞ്ഞാട്ടം. ആക്രമികളെ ആരെയും വെറുതെ വിടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറഞ്ഞു.