ഷാരൂഖ് ഷർട്ട് ഊരുമ്പോൾ തന്നെ അടുത്തിരിക്കുന്ന ബക്കറ്റിൽ ഞാൻ ഛർദ്ദിക്കും, ഫറ ഖാൻ

ഷാരൂഖിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഫറാ ഖാൻ. ഇരുവരും ഒത്തിരി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട. ഷാരൂഖും ഫറയും ഒരുമിച്ച ചിത്രമായ ഓം ശാന്തി ഓം വൻ ഹിറ്റായിരുന്നു. ഷാരൂഖ് ഖാന്റെ സിക്സ് പാക്ക് ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദർദെ ഡിസ്‌കോ എന്ന പാട്ടിലായിരുന്നു ഷാരൂഖ് ഖാന്റെ സിക്സ് പാക്ക് കാണിക്കുന്നത്. എന്നാൽ രസകരമായൊരു വസ്തുത ഫറ ഖാൻ സിക്സ് പാക്കിനോട് വലിയ താൽപര്യം തോന്നാത്ത ആളായിരുന്നുവെന്നതാണ്.

ഇതേക്കുറിച്ച് 2017 ലാണ് ഫറ ഖാൻ സംസാരിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം നടക്കുമ്പോൾ താൻ ഗർഭിണിയായിരുന്നുവെന്നും ഓരോ തവണയും ഷാരൂഖ് ചിത്രീകരണത്തിനായി ഷർട്ട് അഴിക്കുമ്പോൾ തനിക്ക് ഛർദ്ദിക്കാൻ വരുമായിരുന്നുവെന്നുമാണ് ഫറ പറയുന്നത്.

വാക്കുകളിങ്ങനെ, ഓം ശാന്തി ഓമിന്റെ ചിത്രീകരണത്തിന്റെ അവസാനത്തേക്ക് എത്തുമ്പോഴാണ് ഞാൻ ഗർഭിണിയാകുന്നത്. ദർദേ ഡിസ്‌കോ പാട്ട് ചിത്രീകരിക്കുമ്പോൾ ഓരോ തവണയും ഷാരൂഖ് ഷർട്ട് ഊരുമ്പോൾ ഞാൻ അടുത്ത് വച്ചിരുന്ന ബക്കറ്റിൽ ഛർദ്ദിക്കുമായിരുന്നു. എന്നാൽ അത് അവന്റെ ശരീരത്തോടുള്ള പ്രതികരണമായിരുന്നില്ല. അവന്റെ ബോഡി അടിപൊളിയായിരുന്നു. ഇതൊക്കെ എനിക്കവനെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടി വന്നു