നസ്രിയയുടെ കാര്യം ഷാനുവിനോട് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ഉള്ള മറുപടി തന്നെയാണ് കിട്ടിയത്- ഫാസിൽ

സംവിധായകൻ ഫാസിലിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മരുമകൾ നസ്രിയയെ കുറച്ചാണ് ഫാസിൽ പറയുന്നത്. വാക്കുകളിങ്ങനെ, ടിവി ഷോകളിലും ചില സിനിമയുടെ പൂജ സമയങ്ങളിലും നസ്രിയയെ കണ്ടിട്ടുണ്ട്. അങ്ങനെയെപ്പോഴോ ആണ് ഷാനുവിന് നസ്രിയയെ ആലോചിച്ചാലോ എന്ന ചിന്ത വരുന്നത്. ഷാനുവിനോട് ഇക്കാര്യം പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ഉള്ള മറുപടി തന്നെയാണ് നൽകിയത്. നമുക്ക് പരിചയം ഉള്ള കുട്ടിയെപ്പോലെ തോനുന്നു എന്ന മറുപടിയാണ് ഷാനു നൽകിയത്.

പലസമയത്തും നസ്രിയയുടെ പോസിറ്റീവ് ചിന്ത കണ്ടിട്ട് അത്ഭുതം തോന്നിയിട്ടുണ്ട്. ഷാനുവിന്റെ ഒരു സിനിമയിൽ ബൈക്ക് സ്റ്റാർട്ട് ആകുന്ന സീൻ റീ ടെക്ക് ചെയ്യേണ്ടി വന്നു. ഇക്കാര്യം ഉമ്മ നസ്രിയയോട് പറഞ്ഞപ്പോൾ അയ്യേ അതിനു എന്തിനു വിഷമിക്കണം എന്ന മറുപടി ആയിരുന്നു നസ്രിയ നൽകിയത്. ഞാൻ സിനിമയിൽ ആയിരുന്നപ്പോൾ കുടുംബം കൺട്രോൾ ചെയ്തിരുന്നത് എന്റെ ഭാര്യ ആയിരുന്നു. നസ്രിയയും അതെ പോലെ തന്നെ വേണം എന്നാണ് ആഗ്രഹം. ഇവിടെ നിൽക്കുന്നതിനേക്കാൾ ഷാനുവിന്റെ കൂടെ വേണം എന്നാണ് ആഗ്രഹം. മാത്രമല്ല വിവാഹത്തിന് ശേഷവും നസ്രിയ സിനിമയുടെ ഏതെങ്കിലും ഒരു മേഖലയിൽ പ്രവർത്തിക്കണമെന്ന മോഹവും ഉണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസിൽ. ആദ്യ ചിത്രമായ കയ്യെത്തും ദൂരത്തിന് ശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത് ശേഷമാണ് ഫഹദ് വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നത്. സിനിമകളിൽ ഞെട്ടിക്കുന്ന ഫഹദ് ഫാസിലിന് നിരവധി ആരാധകരുണ്ട്. എന്നാൽ സിനിമയ്ക്ക് പുറത്ത് ഫഹദ് എന്ന വ്യക്തിയെ മലയാളികൾക്ക് അത്ര പരിചിതമില്ല. സോഷ്യൽ മീഡിയയിലും നടൻ അത്ര സജീവമല്ല.ഫഹദ് സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ എല്ലാ വിശേഷവും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ബാംഗ്ലൂർ ഡേയ്‌സിന്റെ വൻവിജയത്തിന് പിന്നാലെയായിരുന്നു ഫഹദും നസ്രിയയും ജീവിതത്തിലും ഒരുമിച്ചത്. 2014 ഓഗസ്റ്റ് 21 നായിരുന്നു ഇവരുടെ വിവാഹം നടന്നത്.

വിവാഹശേഷം അഭിനയത്തിൽ നിന്ന് കുറച്ചുനാൾ വിട്ടു നിന്ന നസ്രിയ സിനിമയിലേക്ക് മടങ്ങി വന്നത് ഈയടുത്ത് അഞ്ജലി മേനോൻറെ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു. ശേഷം നസ്രിയയും ഫഹദും സുഹൃത്തുക്കളും ചേർന്ന് നിർമ്മിച്ച കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം തിയറ്ററുകളിൽ മികച്ച വിജയം നേടുകയുമുണ്ടായി. മമ്മൂട്ടിക്കൊപ്പം പളുങ്കിലും മോഹൻലാലിനൊപ്പം ഒരു നാൾ വരും എന്ന ചിത്രത്തിലും നസ്രിയ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. നേരം എന്ന സിനിമയിലൂടെ തമിഴിൽ ആദ്യമായി നായികയായ താരം നയ്യാണ്ടി രാജാറാണി തുടങ്ങിയ സിനിമകളിലൂടെ ഏറെ ശ്രദ്ധേയരായിരുന്നു. നിവിൻ പോളി നായികയായ ഓം ശാന്തി ഓശാനയിലൂടെയും ഫഹദ് ദുൽഖർ നിവിൻ ഒരുമിച്ച ബാംഗ്ലൂർ ഡെയ്സിലൂടേയുമാണ് താരം മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരയായത്.