സിസ്റ്റര്‍ ലൂസിക്ക് വിജയവിധി; കോടതി ചെലവുകള്‍ പ്രതികള്‍ നല്‍കാന്‍ ഉത്തരവ്‌

സഭാ നേതൃത്വവുമായി നിയമ പോരാട്ടം നടത്തുന്ന സിസ്റ്റർ ലൂസി കളപ്പുറയ്ക്ക് അനുകൂലമായി കോടതി വിധി.സിസ്റ്റർ ലൂസിക്ക് കോടതിച്ചെലവ് പ്രതികൾ കൊടുക്കണം എന്നാവശ്യപ്പെട്ട് ഇടക്കാല ഉത്തരവ് വന്നിരിക്കുന്നു.

മാനന്തവാടി മുൻസിഫ് കോടതി ഇടക്കാല ഹർജിയിൽ ഇരുപക്ഷവും വാദം കേട്ട ശേഷം പുറപ്പെടുവിക്കുന്ന ഉത്തരവ് ഇരുകക്ഷികളും അനുസരിക്കണം എന്നതാണത്.മാനന്തവാടി മുൻസിഫ് കോടതി കോൺവൻ്റധികൃതരേയും സഭയുടെ പ്രതിനിധികളെയും സിസ്റ്റർ ലൂസി കളപ്പുരയേ തടയുന്നതിൽ നിന്നും നിരോധിച്ച് പുറപ്പെടുവിച്ച ഉത്തരവ് സിസ്റ്ററുടെ കോടതിച്ചെലവ് സഹിതമാണ് അനുവദിച്ചിരിക്കുന്നത്.

പ്രതികളായ സുപ്പീരിയർ സിസ്റ്ററും ഫാ നോബിൾ തോമസ് പാറയ്ക്കനും എതിരേയാണ്‌ വിധി. ഫാ നോബിൾ തോമസ് പാറയ്ക്കൻ ലൂസി കളപ്പുറയ്ക്ക് എതിരേ മോശവും വ്യാജവുമായ പ്രചരണം നടത്തിയിരുന്നു. ഇത്തരം പ്രചരണങ്ങൾ നടത്തുന്നതിൽ വൈദീകനെതിരേയും നടപടി സ്വീകരിച്ചിട്ടുണ്ട്.