സിനിമയില്‍ നിന്ന് എന്നെ മനഃപൂർവ്വം തഴയുന്നതായി തോന്നുന്നു, ഇപ്പോൾ ആരും എന്നെ വിളിക്കുന്നില്ല, ഇത്രയും കാലം ആരോടും ചാൻസ് ചോദിച്ചിട്ടില്ല, പക്ഷേ ഇനി ഞാൻ ചോദിക്കും – ധർമ്മജൻ ബോൾഗാട്ടി

സിനിമയില്‍ നിന്ന് എന്നെ മനഃപൂർവ്വം തഴയുന്നതായി തോന്നുന്നതായി നടൻ ധർമ്മജൻ ബോൾഗാട്ടി. ഇത്രയും കാലം ആരോടും ചാൻസ് ചോദിച്ചിട്ടില്ല, പക്ഷേ ഇനി ഞാൻ ചോദിക്കും, അത്രയധികം ആവശ്യമുണ്ടെന്ന് തോന്നുന്ന റോളിലേക്കായിരുന്നു എന്നെ വിളിക്കാറുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ആരും എന്നെ വിളിക്കുന്നില്ല. ഇതുവരെ ചാൻസ് ചോദിച്ച് ആരെയും വിളിച്ചിരുന്നില്ല. ഇനി ചാൻസ് ചോദിക്കേണ്ടിവരും – ധർമജൻ പറഞ്ഞു.

എന്റെ ജീവിതത്തിൽ ഇതുവരെ ആരേയും വിളിച്ച് ചാൻസ് ചോദിച്ചിട്ടില്ല. സിനിമയ്ക്ക് വേണ്ടി ആരേയും വിളിക്കാറില്ല. അങ്ങനെയൊരു ചോദിക്കലൊന്നും എന്റെ ഭാഗത്ത് നിന്നും ഉണ്ടാകാറില്ല. അത് കൂടി ഒക്കെ ആവാം. എങ്ങനെയാണ് ചാൻസ് കിട്ടാതാവുന്നതെന്ന് അറിയില്ല. ഭയങ്കരമായി ആവശ്യമുണ്ടെന്ന് തോന്നിയാലേ ആ സിനിമയ്ക്ക് എന്നെ വിളിക്കുകയുള്ളൂ. – ധർമജൻ പറഞ്ഞു.

പകരക്കാർ ഇഷ്ടം പോലെയുള്ള മേഖലയായി സിനിമ മാറിയല്ലോ. അത്രക്ക് വലിയ ആവശ്യക്കാരനല്ല ഞാൻ. പണ്ട് അങ്ങനെ ആയിരുന്നില്ല. ഇപ്പോൾ നമ്മളില്ലെങ്കിൽ വേറെ ആളുണ്ട്. നമ്മൾ ചോദിക്കുന്നുമില്ല, അവർ തരുന്നുമില്ല. അതിൽ എനിക്കൊരു പരാതിയുമില്ല. ഇതൊക്കെ ബോണസാണ്. – ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ധർമജൻ പറയുകയുണ്ടായി.

ഇത്രയും കാലം ആരോടും ചാൻസ് ചോദിച്ചിട്ടില്ല, പക്ഷേ ഇനി ഞാൻ ചോദിക്കും, ജയസൂര്യയൊക്കെ പറയാറുണ്ട്, അവരെല്ലാം ഇപ്പോഴും നല്ല വേഷങ്ങൾ കിട്ടാൻ വേണ്ടി ചാൻസ് ചോദിക്കാറുണ്ട് എന്ന്. ചാൻസ് ചോദിക്കാത്തത് എന്റെ ക്യാരക്ടറിന്റെ പ്രശ്നം ആയിരിക്കും. സത്യൻ അന്തിക്കാട്, ലാൽജോസ്, സിദ്ദീഖ് സാർ ഇവരോടൊക്കെ ചാൻസ് ചോദിക്കാനിരിക്കുകയാണ്. ഇനി മുതൽ ചാൻസ് ചോദിക്കണമെന്നും ധർമജൻ പറഞ്ഞു.