റോഡിലെ ഓരോ കുഴിക്കും കരാറുകാരനില്‍ നിന്നും ഒരു ലക്ഷം രൂപ പിഴ, മാതൃകയായി താനെ നഗരസഭ

മുംബൈ. റോഡുകളിലെ കുഴികള്‍ക്ക് കരാറുകാരില്‍ നിന്നും ഒരു ലക്ഷം രൂപ വീതം പിഴ ഈടാക്കാന്‍ താനെ നഗരസഭ. ഇക്കാര്യം മഹരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയാണ് ഇക്കാര്യം അറിയിച്ചത്. താനെയില്‍ 134 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണമാണ് നടക്കുന്നത്. കേരളത്തിലെ റോഡുകള്‍ മോശമായി കിടക്കുമ്പോള്‍ കേരളത്തിനും താനെ നഗരസഭയുടെ ഈ തീരുമാനം മാതൃകയാക്കാന്‍ സാധിക്കുന്നതാണ്.

റോഡ് ഉയര്‍ന്ന ഗുണനിലവാരത്തില്‍ പൂര്‍ത്തിയാക്കുന്നതിനും ശ്രദ്ധിക്കുന്നുണ്ട്. റോഡ് പണി സമയബന്ധിതമായി മാത്രം പൂര്‍ത്തിയാക്കിയാല്‍ പോര. പുതിയതായി നിര്‍മിക്കുന്ന റോഡില്‍ കുഴിയുണ്ടായാല്‍ കരാറുകാരനില്‍ നിന്നും ഒരു കുഴിക്ക് ഒരു ലക്ഷം രൂപ വെച്ച് പിഴ ഈടാക്കും. ഇത് അഴിമതി തടയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം റോഡുകളുടെ ഗുണനിലവാരം കുറഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും. അതേസമയം മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്ന ഉദ്യോഗസ്ഥരെ അനുമോദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.