മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഗോഡൗണുകളിലെ തീപിടുത്തം, അഗ്നിരക്ഷാ സേന റിപ്പോര്‍ട്ട് നല്‍കി

തിരുവനന്തപുരം. കൊല്ലത്തെയും തിരുവനന്തപുരത്തെയും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ ഗോഡൗണുകളിലെ തീപിടിത്തത്തെ സംബന്ധിച്ച് അഗ്നിരക്ഷാ സേന ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ കോര്‍പറേഷന്റെ ഭാഗത്തു വലിയ വീഴ്ച ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലത്തെ ഗോഡൗണിലെ സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട്ട് 2021ലാണ് നല്‍കിയത്.

2022 മേയ്മാസത്തിലാണ് തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലെ ഗോഡൗണിനെ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. അഗ്നിരക്ഷാ സേനയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ഇല്ലാ. അതിനാല്‍ മുന്നറിയിപ്പ് നല്‍കുവാന്‍ മാത്രമെ സാധിക്കു. തീപിടിക്കുന്ന വസ്ഥുക്കള്‍ ഇടകലര്‍ത്തി സൂക്ഷിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പറയുന്നത്. രണ്ട് ഗോഡൗണിലും തീ അണയ്ക്കുന്നതിനുള്ള സംവിധാനവും ഉണ്ടായിരുന്നില്ല.

കൊല്ലത്തെ ഗോഡൗണിലേക്ക് അഗ്നി രക്ഷാ സേനയുടെ വലിയ വാഹനങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടിമാത്രമാണ് എത്തുവാന്‍ സാധിക്കു. വായു സഞ്ചാരം ഇല്ലാത്ത കെട്ടിടമായിരുന്നു രണ്ട് സ്ഥലത്തും. ഓരോ വര്‍ഷവും ഫയര്‍ ഓഡിറ്റ് നല്‍കി റിപ്പോര്‍ട്ട് നല്‍കാറുണ്ടെങ്കിലും കോര്‍പ്പറേഷന്‍ ഇത് നടപ്പാക്കിയില്ല.