കോഴിക്കോട് കുന്ദമംഗലത്ത് പ്രവര്‍ത്തിക്കുന്ന വാഹന ഷോറൂമില്‍ തീപിടുത്തം, ഏഴ് വാഹനങ്ങള്‍ കത്തി നശിച്ചു

കോഴിക്കോട്. കുന്ദമംഗലത്ത് പ്രവര്‍ത്തിക്കുന്ന ടിവിഎസ് ഷോറൂമില്‍ തീപിടുത്തം. സംഭവത്തില്‍ ഏഴ് ഇരുചക്രവാഹനങ്ങള്‍ കത്തി നശിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഷോറൂമില്‍ തിപിടിച്ചത്. ജീവനക്കാര്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് പിന്‍വശത്ത് തീ പടര്‍ന്നത്.

തീ പടര്‍ന്നതോടെ ഓഫിസിനുള്ളിലെ ഫര്‍ണിച്ചറുകള്‍ പൂര്‍ണമായും കത്തി നശിച്ചു. അഗ്നിരക്ഷാ സേനാഎത്തിയാണ് തീ കെടുത്തിയത്. വെള്ളിമാട് കുന്നില്‍ നിന്നും നരിക്കുനിയില്‍ നിന്നുമാണ് യൂണിറ്റ് എത്തി തീ കെടുത്തിയത്. അതേസമയം ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണം എന്നാണ് നിഗമനം.