തലയോലപ്പറമ്പിൽ വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം, 20 ലക്ഷം രൂപയുടെ നഷ്ടമെന്ന് പ്രാഥമിക നി​ഗമനം

കോട്ടയം. തലയോലപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം. വസ്ത്രങ്ങള്‍ക്കും ജനറേറ്ററിനും താപിടിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 1.20നാണ് തീപിടുത്തം ഉണ്ടായത്.

ഓണം പ്രമാണിച്ച് വലിയ തോതില്‍ സ്‌റ്റോക്ക് എടുത്തിരുന്നു. തലയോലപ്പറമ്പിലെ ജോണ്‍സണ്‍ പുള്ളിവേലി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. വസ്ത്ര വ്യാപാര സ്ഥാപനത്തിലെ തീപിടുത്തത്തില്‍ 20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായിട്ടാണ് വിവരം. നാല് യൂണിറ്റ് അഗ്നി രക്ഷാ സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.