രണ്ട് ലക്ഷം രൂപ അഡ്വാൻസും ഒപ്പം ഹോട്ടലിൽ മുറിയും, ലൈവിലെത്തി രോക്ഷത്തോടെ പ്രതികരിച്ച് ഫിറോസ്

സ്വന്തം പേരിൽ വ്യാജമായി പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിനെക്കുറിച്ച് വിശദീകരണവുമായി സമൂഹിക പ്രവർത്തകനും യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ഫിറോസ് കുന്നംപറമ്പിൽ. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് വിശദീകരണം. ഒരു കുട്ടിയുടെ ചികിൽസയ്ക്ക് സഹായം ആവശ്യപ്പെട്ട് വിഡിയോ ചെയ്യണമെങ്കിൽ രണ്ട് ലക്ഷം രൂപ അഡ്വാൻസും ഒപ്പം ഹോട്ടലിൽ മുറിയും ആവശ്യമായ ഭക്ഷണവും വേണമെന്ന് ഫിറോസിന്റെ ആളുകൾ ആവശ്യപ്പെട്ടു എന്നാണ് കുട്ടിയുടെ അൽവാസി പറയുന്നത്, അതാണ് പ്രചരിക്കപ്പെട്ട ഓഡിയോയുടെ ഉള്ളടക്കം.

എന്നാൽ ഇത് വ്യാജമാണെന്നും അങ്ങനെ താനോ തന്റെ ആളുകളോ ആവശ്യപ്പെട്ടിട്ടില്ലെന്നും ഫിറോസ് വിഡിയോയിൽ പറയുന്നു. ഇങ്ങനെ കള്ളം പ്രചരിപ്പിക്കുന്നവരെ കെട്ടിയിട്ട് തല്ലുകയാണ് വേണ്ടതെന്നും ഫിറോസ് പറയുന്നു. ഒരു രോഗിയുടെ കയ്യിൽ നിന്നും താൻ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും കയ്യിൽ ഉള്ളത് കൂടി അങ്ങോട്ട് കൊടുക്കുകയാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം പറഞ്ഞു