കീഴാറ്റിങ്ങലിൽ അ‍ഞ്ച് പേരെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം : അ‍ഞ്ച് പേരെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ. കേസിലെ മുഖ്യപ്രതിയായ പവൻ പ്രകാശ് എന്നയാളുടെ സുഹൃത്തുക്കളാണ് പിടിയിലായത്. കീഴാറ്റിങ്ങലിൽ ഇന്നലെ വൈകിട്ടായിരുന്നു പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തി മൂന്നം​ഗ സംഘത്തിന്റെ ആക്രമണമുണ്ടായത്.

മൂന്ന് പേർ ചേർന്ന് മുൻവൈരാഗ്യത്തിന്റെ പേരിലായിരുന്നു രണ്ട് പേരെ ആക്രമിച്ചത്. ഇത് തടയാനെത്തിയ മൂന്ന് പേർക്കും കുത്തേറ്റു. കീഴാറ്റിങ്ങൽ സ്വദേശികളായ സിജു, പ്രതീഷ്, ചിക്കു, രാജേഷ്, ബിനോസ് എന്നിവരാണ് കുത്തേറ്റ് മെഡിക്കൽകോളേജിൽ ചികിത്സയിൽ കഴിയുന്നത്.

ഇവരിൽ രണ്ടുപേരുടെ നില ​ഗുരുതരമാണ്. അതേസമയം, കോഴിക്കോട് ഗാർഹിക പീ‍ഡനത്തെ തുടർന്ന് ഷബ്നയെന്ന യുവതി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ആത്മ​ഹത്യ ചെയ്യുന്നതിന് മുമ്പായി ഷബ്ന പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഭർതൃവീട്ടുകാർ ഷബ്നയെ അസഭ്യം പറയുന്നതും ഉപദ്രവിക്കാൻ ശ്രമിക്കുന്നതും ദൃശ്യത്തിൽ കാണാനാകും.

വിവാഹബന്ധം വേർപ്പെടുത്തതിനെ കുറിച്ചും ഭർത്താവിന്റെ വീട്ടുകാർ സംസാരിക്കുന്നുണ്ട്. ഇതിനിടെയാണ് ഭർത്താവിന്റെ അമ്മാവൻ ഹനീഫ ഷബ്നയെ അടിച്ചത്. ഇതിന്റെ മനേവിഷമത്തിലാണ് ഷബ്ന ജീവനൊടുക്കിയത്. ആണുങ്ങളോട് ഉച്ചത്തില്‍ സംസാരിക്കരുതെന്ന് ഹനീഫ ഭീഷണിപ്പെടുത്തുന്നതും ദൃശ്യത്തിൽ കാണാനാകും.

മാനസികമായും ശാരീരികമായും ഷെബിന കൊടിയ പീഡനങ്ങൾക്ക് ഇരയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മാതാവ് കൊടിയ പീഡനങ്ങൾക്കിരയായി എന്ന വിവരം ഷെബിനയുടെ പത്തുവയസുകാരിയായ മകൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഷെബിന തന്നെ ചിത്രീകരിച്ച ദൃശ്യങ്ങളും പുറത്തുവന്നത്. പുരുഷന്മാരോട് സംസാരിക്കുമ്പോൾ ശബ്ദം കുറച്ച് സംസാരിക്കണം. എന്റെ പേരിൽ കേസ് കൊടുക്ക്. തുടങ്ങി, കേട്ടാൽ അറക്കുന്ന അസഭ്യവർഷങ്ങളും പെൺകുട്ടിയുടെ നേരെ ഹനീഫ പ്രയോഗിക്കുന്നുണ്ട്.

വെള്ളിയാഴ്ച രാത്രിയിൽ ഹനീഫയെ ചോദ്യംചെയ്യാൻ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശനിയാഴ്ച ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മർദനത്തിനു പിന്നാലെയാണ് ഷെബിന മുറിയിൽക്കയറി വാതിൽ അടച്ചത്. പിന്നീട് ഷെബ്നയുടെ ബന്ധുക്കൾ അരൂരിൽനിന്ന് ഇവിടെയെത്തി വാതിൽ ചവിട്ടിപ്പൊളിച്ച് തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ആത്മഹത്യാ പ്രേരണ, മർദനം, ഭർത്തൃപീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.