സൈനിക വാഹനത്തിന് തീപിടിച്ച് അഞ്ച് സൈനികര്‍ കശ്മീരില്‍ മരിച്ചു

ശ്രീനഗര്‍. സൈനിക വാഹനത്തിന് തീപിടിച്ച് ജമ്മു കശ്മീരില്‍ അഞ്ച് സൈനികര്‍ക്ക് ദാരുണാന്ത്യം. ഉന്നത സൈനിക ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പൂഞ്ച്- ജമ്മു ദേശീയ പാതയില്‍വെച്ചാണ് കരസേനയുടെ ട്രക്കിന് തീപിടിച്ചത്.

ഇടിമിന്നല്‍ ഏറ്റാണ് വാഹനത്തിന് തീപിടിച്ചത്. ഇന്ധനവുമായി പോകുമ്പോഴായിരുന്നു അപകടം. പൂഞ്ചിലെ ഭീംബര്‍ ഗലിയില്‍ നിന്ന് ടോട്ട ഗാലിയിലെ സൈനിക യൂണിറ്റിലേക്ക് മണ്ണെണ്ണ കൊണ്ടുപോകുകയായിരുന്നു വാഹനത്തില്‍.