ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ്, 100 അധികം വിമാനങ്ങളും 30 ട്രെയിനുകളും വൈകുന്നു

ന്യൂഡല്‍ഹി. ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്. പ്രതീകൂല കാലാവസ്ഥമൂലം 100 അധികം വിമാനങ്ങള്‍ വൈകുന്നതായിട്ടാണ് വിവരം. ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട 17 വിമാനങ്ങള്‍ റദ്ദാക്കിയതായിട്ടാണ് വിവരം. അഞ്ച് ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. നിരവധി യാത്രക്കാര്‍ ലഗേജുമായി വിമാനത്താവളത്തില്‍ കാത്തു നില്‍ക്കേണ്ട അവസ്ഥയിലാണ്.

ഫൈ്‌ലറ്റ് വിവിരങ്ങള്‍ക്കായി ബന്ധപ്പെട്ട എയര്‍ലൈനുമായി ബന്ധപ്പെടാനും അധികൃതര്‍ അറിയിച്ചു. അതേസമയം മൂടല്‍ മഞ്ഞ് മൂലം ജനുവരി 16 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള 30 ട്രെയിനുകള്‍ വൈകി ഓടുമെന്ന് റെയില്‍വേ.