മട്ടന്നൂരില്‍ എസ്എഫ്‌ഐ പ്രതിഷേധത്തെ തുടര്‍ന്ന് വാഹനത്തില്‍ നിന്നും റോഡിലിറങ്ങി ഗവര്‍ണര്‍

കണ്ണൂര്‍. മട്ടന്നൂരില്‍ എസ്എഫ്‌ഐ പ്രതിഷേധത്തെ തുടര്‍ന്ന് വാഹനത്തില്‍ നിന്നും റോഡിലിറങ്ങി ഗവര്‍ണര്‍. തുടര്‍ന്ന് തന്റെ അടുത്തേക്ക് വരാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഗവര്‍ണര്‍ വെല്ലുവിളിച്ചു. ഗവര്‍ണര്‍ക്ക് നേരെ ഗോ ബാക്ക് മുദ്രാവാക്യങ്ങലുമായിട്ടാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയത്.

ഇതോടെ തന്റെ അടുത്തേക്ക് വരാന്‍ ഗവര്‍ണര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം ഗവര്‍ണറോട് വാഹനത്തില്‍ കയറാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വിസമ്മതിച്ചു. തന്റെ വാഹനത്തിന് നേരെ അരെങ്കിലും എത്തിയാല്‍ താന്‍ താഴെ ഇറങ്ങുവെന്ന് അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് പോലീസ് കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ട വരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു ഗവര്‍ണര്‍.