റിപ്പബ്ലിക് ദിന പരേഡില്‍ ചരിത്രത്തിലാദ്യമായി ഡല്‍ഹി പോലീസ് സേനയിലെ മുഴുവന്‍ വനിതകളും പങ്കെടുക്കും

ന്യൂഡല്‍ഹി. രാജ്യത്തിന്റെ 75-ാം റിപ്പബ്ലിക് ദിന പരേഡില്‍ ഡല്‍ഹി പോലീസിനായി വനിതാ സംഘമാകും മാര്‍ച്ച് നടത്തുക. ചരിത്രത്തിലാദ്യമായിട്ടാണ് മാര്‍ച്ചിംഗ് പരേഡില്‍ വനിതാ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഉള്‍പ്പെടുന്നത്. വനിതാ ഐപിഎസ് ഓഫീസര്‍ ശ്വേത കെ സുഗതനാകും 194 പേരുടെ സംഘത്തെ നിയന്ത്രിക്കുക.

പരേഡില്‍ പങ്കെടുക്കുന്ന 80 ശതമാനം പേരും വടക്ക് കിഴക്കന്‍ സംസ്ഥാങ്ങളില്‍ നിന്നുള്ളവരാണ്. ഇത്തവണ പരേഡില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും തുടക്കക്കരാണെന്നും എല്ലാവരും ആവേശത്തിലാണെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ റോബിന്‍ ഹിബു പറഞ്ഞു. സേനയുടെ സായുധ വിഭാഗത്തില്‍ നിന്നാണ് മാര്‍ച്ചിംഗ് സംഘത്തെ തിരഞ്ഞെടുത്തത്.

135 പേരടങ്ങുന്ന വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍മാരുടെ സംഘം പോലീസ് ഗാനവും അവതരിപ്പിക്കും. കഴിഞ്ഞ വര്‍ഷവും വനിതകള്‍ ബാന്‍ഡ് അവതരിപ്പിച്ചെങ്കിലും പുരുക്ഷ കോണ്‍സ്റ്റബിളായിരുന്നു നയിച്ചത്. ഇത്തവണത്തെ റിപ്പബ്ലിക് പരേഡ് ആവേശം പകരുന്നതാണെന്നും പരേഡ് എല്ലാവരെയും ആകര്‍ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.